വാഹനാപകടത്തിൽ മരിച്ച മലയാളിയുടെ മൃതദേഹം തിരിച്ചറിയാൻ ഡിഎൻഎ പരിശോധന; സഹോദരൻ സൗദിയിലേക്ക്

accident saudi

വാഹനാപകടത്തിൽ മരിച്ച മലയാളിയുടെ മൃതദേഹം തിരിച്ചറിയാൻ ഡിഎൻഎ പരിശോധനക്കായി സഹോദരൻ സൗദിയിലേക്ക്. ഓഗസ്റ്റ് ഒമ്പതിന് സൗദിയിലെ അൽ ബഹ പ്രവിശ്യയിൽ ഉണ്ടായ വാഹനാപകടത്തിലാണ് കോഴിക്കോട് സ്വദേശിയായ ജോയൽ തോമസ് (28) മരിച്ചത്. ഡിഎൻഎ പരിശോധന വേണമെന്ന് അധികൃതർ അറിയിച്ചതിനെ തുടർന്ന് പരിശോധനയ്ക്ക് സാംപിൾ നൽകാനായി ജോയലിന്റെ സഹോദരൻ ഞായറാഴ്ച നാട്ടിൽ നിന്ന് സൗദിയിലെത്തും.

ALSO READ:രണ്ട് ദിവസം മുൻപ് കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി

അപകടത്തിൽ കോഴിക്കോട് ചക്കിട്ടപാറ പുരയിടത്തിൽ വീട്ടിൽ തോമസിന്റെയും മോളിയുടെയും മകൻ ജോയൽ തോമസ് അടക്കം നാല് പേരാണ് മരണപ്പെട്ടത്. ജോയലിനെ കൂടാതെ ഉത്തരപ്രദേശ് സ്വദേശി മുക്കറം ഇസ്ലാമും ഒരു ബംഗ്ലാദേശി പൗരനും സുഡാനി പൗരനുമാണ് മരിച്ച മറ്റുള്ളവർ. അപകടത്തെ തുടർന്ന് വാഹനത്തിന് തീ പിടിച്ചതിനാൽ മൃതദേഹങ്ങൾ തിരിച്ചറിയാൻ കഴിയാത്ത സാഹചര്യമാണുള്ളത്.

വിരൽ അടയാളവും മറ്റും ശേഖരിച്ച് ശാസ്ത്രീയ പരിശോധനയിലൂടെ മൃതദേഹങ്ങൾ തിരിച്ചറിയാനുള്ള ശ്രമം നടത്തിയെങ്കിലും ഭാഗികമായി കത്തിയ ബംഗ്ലാദേശ് സ്വദേശിയുടെ മൃതദേഹം മാത്രമാണ് തിരിച്ചറിയാൻ സാധിച്ചത്. സൗദിയിൽ ജോലി ചെയ്യുന്ന ഉത്തർപ്രദേശ് സ്വദേശിയുടെയും സുഡാൻ പൗരന്റെയും സഹോദരന്മാർ ഡിൻഎ പരിശോധനക്കായി സാമ്പിളുകൾ കഴിഞ്ഞ ദിവസം കൊടുത്തിരുന്നു.

ALSO READ:10 കോടിയുടെ തട്ടിപ്പ്; ബിജെപി നേതാക്കൾക്കെതിരെ കേസെടുത്ത് പൊലീസ്

തിങ്കളാഴ്ചയോടെ സാമ്പിൾ ശേഖരിക്കാനുള്ള നടപടികൾ പൂർത്തിയായി വരുന്നതായി അപകടം ഉണ്ടായത് മുതൽ വിഷയത്തിൽ ഇടപെടുന്ന ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് വെൽഫെയർ കമ്മിറ്റി അംഗവും ജിദ്ദ നവോദയ ജീവകാരുണ്യ ജോയിൻ കൺവീനറുമായ പന്തളം ഷാജി അറിയിച്ചു.ജോയലിന്റെ ബന്ധു ജോഫിൻ ജോണിനും ജോഫിന്റെ സുഹൃത്ത് എബിനുനൊപ്പം നടപടിക്രമങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ കുടുംബത്തെ സഹായിക്കുന്നത് പന്തളം ഷാജിയാണ്.മൃതദേഹങ്ങൾ നിലവിൽ അൽ ബഹ പ്രാവിശ്യയിലെ അൽ കറാ ജനറൽ ആശുപത്രി മോർച്ചറിയിലാണ് സൂക്ഷിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News