പേരക്കുട്ടി ഡിഎന്‍എ ടെസ്റ്റ് ചെയ്തു; വല്യമ്മ അകത്തായി

dna-tiktok-star

ടിക്ടോക് താരം ഡിഎന്‍എ ടെസ്റ്റ് നടത്തിയതോടെ 27 വർഷം പ്രായമുള്ള കേസിന് പരിഹാരമാകുകയും മുത്തശ്ശി ജയിലിലാകുകയും ചെയ്തു. 23കാരിയാണ് ഡിഎൻഎ ടെസ്റ്റ് ചെയ്തത്. ജെന്ന റോസ് ഗെര്‍വാടോവ്‌സ്‌കി എന്ന യുവതി ടിക് ടോക്കിലെ വീഡിയോയിലാണ് ഇക്കാര്യം അറിയിച്ചത്.

കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഡിഎന്‍എ ടെസ്റ്റ് നടത്തിയിരുന്നത്. ഇത് മുത്തശ്ശിയെ ജയിലിലേക്ക് അയക്കുമെന്ന് തനിക്കറിയുമായിരുന്നില്ലെന്ന് ഗെര്‍വതോവ്‌സ്‌കി പറഞ്ഞു. ടെസ്റ്റ് നടത്തി ഒരു വര്‍ഷത്തിന് ശേഷം മിഷിഗണ്‍ സ്റ്റേറ്റ് പൊലീസില്‍ നിന്നുള്ള ഡിറ്റക്ടീവ് വിളിക്കുകയായിരുന്നു. 1997ലെ മരവിച്ച കേസ് വീണ്ടും ഓപൺ ചെയ്തതായി അദ്ദേഹം അറിയിച്ചു. ഡിഎന്‍എ ഈ കേസിലെ ഇരയുമായി യോജിക്കുന്നതായിരുന്നു.

Read Also: ഒറ്റച്ചാട്ടം, സണ്‍റൂഫ് പൊളിച്ച് ലാന്‍ഡ് ചെയ്തത് സീറ്റില്‍; വൈറലായി കുരങ്ങന്റെ അഭ്യാസം

മിഷിഗൺ നൗബിന്‍വേയിലെ ഗാര്‍നെറ്റ് ലേക്ക് ക്യാമ്പ് ഗ്രൗണ്ടിലെ ഔട്ട്ഹൗസില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ബേബി ഗാര്‍നെറ്റ് കേസായിരുന്നു ഇത്. ഗെര്‍വാടോവ്‌സ്‌കിയുടെ അമ്മയ്ക്ക് കുട്ടിയുമായി നേരിട്ട് ബന്ധമുണ്ടെന്ന് സ്ഥിരീകരിച്ചു. ഇതിനര്‍ഥം അമ്മയുടെ അമ്മയ്ക്ക് കുട്ടിയുമായി ബന്ധമുണ്ട് എന്നതാണ്. 2022-ല്‍ വല്യമ്മ നാന്‍സി ഗെര്‍വാറ്റോസ്വിക്കിയെ അറസ്റ്റ് ചെയ്തു. ബേബി ഗാര്‍നെറ്റിന്റെ അമ്മയാണെന്ന് അവർ സമ്മതിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News