യുപിഐ ഇടപാടുകള്‍: സാധാരണക്കാരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുന്നത് അവസാനിപ്പിക്കണം; എ.എം.ആരിഫ് എം.പി

യുപിഐ ഇടപാടുകൾ നടത്തി എന്ന പേരിൽ ചെറുകിട കച്ചവടക്കാരേയും സാധാരണ ജനങ്ങളുടെയും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുന്ന നടപടി അവസാനിപ്പിക്കണമെന്ന് അഡ്വ. എ.എം.ആരിഫ് എം.പി ആവശ്യപ്പെട്ടു. മറ്റു സംസ്ഥനങ്ങളിലെ സൈബർ സെല്ലിൽ നിന്നുള്ള നിർദ്ദേശ പ്രകാരം കേരളത്തിലെ നിരവധി ബാങ്ക് അക്കൗണ്ടുകളാണ് മരവിപ്പിക്കപ്പെട്ടിട്ടുള്ളത്.

സത്യസന്ധമായി ജോലിയെടുത്തു ജീവിക്കുന്ന വ്യാപാരികളെ സംശയത്തിന്റെ മറയിൽ നിർത്തുന്നതും ജീവിത മാർഗ്ഗം തടസ്സപ്പെടുത്തുന്നതുമായ മനുഷ്യത്വ രഹിതമായ നടപടിക്ക് അറുതിവരുത്തണമെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ്, കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ എന്നിവർക്കയച്ച കത്തിൽ എം.പി ആവശ്യപ്പെട്ടു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News