‘സമസ്ത’യിൽ വീണ്ടും പിളർപ്പുണ്ടാക്കരുത്; നാഷണൽ ലീഗ്

SAMASTHA

സമസ്ത’യിൽ വീണ്ടും പിളർപ്പുണ്ടാക്കരുതെന്ന് നാഷണൽ ലീഗ്. മുസ്ലിം ലീഗ് പ്രസിഡണ്ട് സാദിഖലി ശിഹാബ് തങ്ങൾക്ക് ഖാസി സ്ഥാനം വഹിക്കാനുള്ള മതപരമായ പാണ്ഡിത്യമില്ലെന്ന മുക്കം ഉമർ ഫൈസിയുടെ നിരീക്ഷണത്തിന്നെതിരെ മുസ്ലിം ലീഗ് നേതൃത്വം നടത്തുന്ന വൈകാരിക പ്രകടനങ്ങളെ അംഗീകരിക്കാനാവില്ലെന്ന് നാഷണൽ ലീഗ് സംസ്ഥാന ജന. സെക്രട്ടറി സി പി നാസർ കോയ തങ്ങൾ.

സമസ്തയുടെ നേതാക്കൾ ലീ​ഗിന്റെ ചൊൽപ്പടിക്ക് വിധേയമാകണമെന്നത് ധാർഷ്ട്യവും ധിക്കാരവുമാണ്. സമുദായത്തിൽ ഭിന്നതയും പിളർപ്പും സൃഷ്ടിക്കാനെ ഇതുപകരിക്കുകയുള്ളൂവെന്നും സി പി നാസർ കോയ തങ്ങൾ പറഞ്ഞു. പണ്ഡിത സഭയായ ‘സമസ്ത’യെ പിളർക്കാനുള്ള നീക്കത്തിൽ നിന്ന് ലീഗ് പിന്തിരിയണം,നാസർ കോയ തങ്ങൾ ആവശ്യപ്പെട്ടു.

Also Read: കെസി വേണുഗോപാലിൻ്റെ ദൗത്യം ബിജെപിക്ക് അക്കൗണ്ട് തുറന്നു കൊടുക്കുക; യുഡിഎഫും ബിജെപിയും മാധ്യമങ്ങളുടെ അരുമകളെന്നും മന്ത്രി എംബി രാജേഷ്

മത വിഷയങ്ങളിൽ അഭിപ്രായം പറയേണ്ടത് മത പണ്ഡിതരും മത നേതൃത്വവുമാണ്. മുസ്ലിം ലീഗ് ഒരു രാഷ്ട്രീയ പാർട്ടി മാത്രമാണെന്ന യാഥാർഥ്യ ബോധം ലീഗ് നേതാക്കൾക്ക് നല്ലതാണെന്നും, പ്രസ്താവനയിൽ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News