‘കുഞ്ഞുങ്ങളുടെ പേരും ചിത്രവും പ്രദര്‍ശിപ്പിക്കാതിരിക്കുക, വയനാടിനൊപ്പം നില്‍ക്കാം’: മന്ത്രി കെ രാജൻ

K RAJAN

ദുരന്തത്തിൽ മരിച്ച കുട്ടികളുടെ ചിത്രങ്ങൾ, പേരുകൾ ഒഴിവാക്കാൻ മാധ്യമങ്ങൾ ശ്രദ്ധിക്കണമെന്ന് മന്ത്രി കെ രാജൻ. ഇത് ഇവരുടെ ബന്ധുകളിൽ ആത്മഹത്യാ പ്രവണത ഉണ്ടാക്കുന്നുണ്ട്. ദുരന്തമേഖലയിൽ 1500 ആളുകൾ മതി എന്ന പരിധി നിശ്ചയിക്കും. 9 മണിവരെ മാത്രമേ വോളന്റിയേഴ്സിനെ പ്രവേശിപ്പിക്കുകയുള്ളൂ. ദുരന്ത മേഖലയിൽ രക്ഷാപ്രവർത്തനം നടത്തുന്നവരുടെ ഭക്ഷണം ഔദ്യോഗിക മേഖലയിലൂടെ വിതരണം ചെയ്യാനാണ് സർക്കാർ തീരുമാനിച്ചത്. സന്നദ്ധ പ്രവർത്തകർ ഭക്ഷണം നൽകുന്നതിൽ യാതൊരു വിലക്കുമില്ലെന്നും വയനാടിനൊപ്പം നില്‍ക്കാമെന്നും മന്ത്രി പറഞ്ഞു.

ALSO READ: ‘വയനാടിന്റെ പുനരധിവാസ പ്രവർത്തനങ്ങളിൽ പങ്കുചേരും’: കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ

ലോകം തന്നെ ശ്രദ്ധിക്കുന്ന വലിയ രക്ഷ ദൗത്യമാണ് നടക്കുന്നത്. മൊബൈൽ ഫോൺ നഷ്ടപെട്ടവർക്ക് പുതിയ മൊബൈൽ നൽകാനുള്ള സംവിധാനം നാളെ മുതൽ ആരംഭിക്കും. കുടുംബശ്രീ, കൗൺസിലർസ് എന്നിവരുടെ സഹായവും ഉൾപ്പെടുത്തി കാണാതായവരുടെ ഏകദേശം എണ്ണം വേഗത്തിൽ കണക്കാക്കും. എന്നാൽ ദുരന്ത ഭൂമിയിലെ മോഷണം മര്യാദ കെട്ട നടപടിയാണെന്നും മന്ത്രി പറഞ്ഞു. നിലവിൽ പരാതികൾ ഒന്നും ലഭിച്ചിട്ടില്ല. സ്വന്തം ആത്മവിനെയും ജീവനെയും വഞ്ചിക്കുന്നതിന് തുല്യമാണെന്നും അത്തരം പ്രചരണം തന്നെ നാണക്കേടാണെന്നും മന്ത്രി പറഞ്ഞു.

ALSO READ: വയനാട് ദുരന്തം; കാണാതായവരെ കണ്ടെത്താന്‍ റേഷന്‍കാര്‍ഡ് പരിശോധന, ഗ്യാസ് സിലിണ്ടറുകൾ നൽകുന്നതിന് ഏജന്‍സികള്‍ക്ക് നിര്‍ദേശം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News