“ഹിന്ദു പെൺകുട്ടികളുമായി വരുന്ന അഹിന്ദു യുവാക്കൾക്ക് മുറി നൽകരുത്”; ഭീഷണിയുമായി വിഎച്ച്പി വക്താവ്

വിചിത്രമായ ട്വീറ്റുമായി വിഎച്ച്പി ഗുജറാത്തിലെ വക്താവ് ഹിതേന്ദ്രസിങ് രാജ്പുത്. ഹിന്ദു പെൺകുട്ടികളുമായി വരുന്ന അഹിന്ദു യുവാക്കൾക്ക് ഹോട്ടൽ മുറി നൽകരുതെന്നാണ് ഇയാളുടെ ഭീഷണി.ഫെഡറേഷൻ ഓഫ് ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ ഓഫ് ഇന്ത്യ, ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ ഓഫ് വെസ്റ്റേൺ ഇന്ത്യ, ഇന്ത്യൻ ഹോട്ടൽസ് ആൻഡ് റെസ്റ്റോറന്റ്സ് അസോസിയേഷൻ എന്നിവയെ ടാഗ് ചെയ്താണ് ഹിതേന്ദ്രസിങ് രജ്പുതിന്‍റെ ട്വീറ്റ്.

Also read: ലെസ്ബിയന്‍ ദമ്പതികളില്‍ പങ്കാളിയെ കുടുംബം തടഞ്ഞു വെച്ച സംഭവം; പൊലീസ് കേസെടുത്തു

റൂമുകൾ നൽകിയാൽ അനന്തരഫലം നേരിടേണ്ടി വരുമെന്ന് വിഎച്ച്പി വക്താവ് ട്വിറ്ററിലൂടെ ഹോട്ടലുടമകളെ ഭീഷണിപ്പെടുത്തി. ലൗ ജിഹാദ് അല്ലെങ്കിൽ ഹിന്ദു പെൺകുട്ടികളെ ചൂഷണം ചെയ്യുന്ന സംഭവങ്ങളിൽ ഉൾപ്പെട്ടതായി കണ്ടെത്തുന്ന ഹോട്ടൽ ഉടമകൾ പ്രത്യഘാതം നേരിടാൻ തയ്യാറാകണമെന്നാണ് ഹിതേന്ദ്രസിങിന്‍റെ ട്വീറ്റ്. ‘പെൺമക്കളോടുള്ള ആദരസൂചകമായി’ എന്ന് പേരിലാണ് ട്വീറ്റ്.

Also Read: ‘മുഴം അളവുകോൽ അല്ല’; മുഴം കണക്കിൽ മുല്ലപ്പൂ വിറ്റ പൂക്കടയ്ക്ക് പിഴ

തെറ്റ് ചെയ്യുന്ന ഹോട്ടൽ അല്ലെങ്കില്‍ ഗസ്റ്റ്ഹൗസ് ഉടമകളെ പൊലീസ് നടപടിക്ക് കാത്തുനില്‍ക്കാതെ കൈകാര്യം ചെയ്യുമെന്ന് ട്വീറ്റിനെ കുറിച്ച് ചോദിച്ചപ്പോള്‍ ഹിതേന്ദ്രസിങ് പറഞ്ഞതായും ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News