സൂക്ഷിച്ചു നോക്കണ്ടടാ ഉണ്ണീ ; ഇത് ബാബു ആന്റണി അല്ല

90 കളിൽ ജനിച്ചവർക്ക് എന്നും വികാരമായ നടൻ ആണ് ആക്ഷൻ ഹീറോ ബാബു ആന്റണി. ബാബു ആന്റണി നായകന്റെ കൂടെ ആണെങ്കിൽ പിന്നെ അതില്പരം സന്തോഷം വേറൊന്നില്ല. അത്രത്തോളം ആവേശമായിരുന്നു ബാബു ആന്റണി യെ സ്‌ക്രീനിൽ കാണുമ്പോൾ. നീളൻ മുടിയും, കുറ്റിത്താടിയും , കമ്മലും ,മാലയും,കൂളിംഗ് ഗ്ലാസും ധരിച്ചു പതിവ് നായകന്മാരിൽ നിന്നും വ്യത്യസ്തനായി എത്തുന്ന ബാബു ആന്റണി വളരെ ലുക്കിൽ വളരെ വ്യത്യസ്തതയുള്ള ഒരു നടൻ ആയിരുന്നു അക്കാലത്ത്.

അതുകൊണ്ടു തന്നെ മിമിക്രി താരങ്ങൾക്കു ഒരിക്കലും ബാബു ആന്റണിയുടെ രൂപം അനുകരിക്കുന്നതിൽ പരിമിതികളുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ബാബു ആന്റണിയുടെ രൂപം അനുകരിച്ചു വൈറൽ ആയിരിക്കുകയാണ് ബാബു സുജിത്. ജൂനിയർ ബാബു ആന്റണി എന്നാണ് ബാബു സുജിത് അറിയപ്പെടുന്നത്.

ബാബു ആന്റണിയെ കുറിച്ച് ബാബു സുജിത്തിന്റെ വാക്കുകൾ ഇങ്ങനെ. “ഞാൻ ബാബു സുജിത്ത് ജൂനിയർ ബാബു ആന്റണി എന്നാണ് അറിയപ്പെടുന്നത് ബാബു ആന്റണി സാറിന്റെ വലിയൊരു ആരാധകനാണ് കുട്ടിക്കാലം മുതലേ സാറിനെ ഒരുപാട് ഇഷ്ടമാണ് ആ ഇഷ്ടം മനസ്സിലാക്കി സാർ എന്റെ ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു നമുക്ക് കാണാമെന്ന് പറഞ്ഞുകൊണ്ട്. അങ്ങനെ കുറെ നാളത്തെ കാത്തിരിപ്പിനുശേഷം സാറിനെ കാണാൻ കഴിഞ്ഞു കുട്ടിക്കാലം മുതലേ ഉള്ള വലിയൊരു ആഗ്രഹമായിരുന്നു സാധിച്ചത്. രതീഷ് സാർ അനസ് സാർ ഇവരോടൊക്കെയുള്ള സ്നേഹം അറിയിക്കുന്നു”.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News