നനഞ്ഞ ഫോൺ അരിയിൽ വെച്ച് ഉണക്കാമോ? മാർഗനിർദ്ദേശങ്ങളുമായി ആപ്പിൾ

ഫോണിൽ വെള്ളം വീണാൽ അരിയിൽ വെച്ച് ഉണ്ടാകാമെന്ന് കേട്ടിട്ടുള്ളവരാണ് നമ്മൾ. ചിലരെങ്കിലും അത് പരീക്ഷിച്ചിട്ടുമുണ്ടാകും. എന്നാൽ ഈ രീതി ഉപയോഗിക്കരുതെന്ന ഉപദേശവുമായി എത്തിയിരിക്കുകയാണ് പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ആപ്പിള്‍. ഇത് ഫോണിന് കൂടുതൽ തകരാറുണ്ടാക്കാൻ ഇടയാക്കുമെന്നാണ് ആപ്പിൾ നൽകുന്ന മുന്നറിയിപ്പ്. ല്വിക്വിഡ് ഡിറ്റക്ഷന്‍ അലര്‍ട്ട് ഐഫോണിൽ ലഭിക്കുമ്പോൾ എന്തുചെയ്യണമെന്ന് വിശദീകരിച്ച് ആപ്പിള്‍ മാര്‍ഗനിര്‍ദ്ദേശം പുറത്തിറക്കി.

Also Read; “അഴിമതിക്ക് പേര് കേട്ട കേന്ദ്രഭരണ തന്ത്രമിന്ന് തച്ചുടക്കാന്‍ അണിനിരക്ക് കൂട്ടരേ…”; കേരള പദയാത്രയുടെ ഔദ്യോഗിക ഗാനത്തില്‍ വന്‍ അമളി

‘ഐഫോണ്‍ അരി ബാഗില്‍ വെച്ചാൽ അരിയുടെ ചെറിയ കണികകള്‍ ഐഫോണിന് കൂടുതല്‍ കേടുപാടുകള്‍ വരുത്തുന്നതിന് കാരണമാകും’ എന്നാണ് ആപ്പിളിന്റെ മുന്നറിയിപ്പ്. ഫോൺ ഉണങ്ങാൻ ഹെയര്‍ ഡ്രയറുകളോ കംപ്രസ്ഡ് എയറോ ഉപയോഗിക്കരുത്. കൂടാതെ, ചാര്‍ജിംഗ് പോര്‍ട്ടുകളില്‍ കോട്ടണ്‍ ബഡ്‌സോ പേപ്പര്‍ ടവലുകളോ തിരുകരുതെന്നും മാര്‍ഗനിര്‍ദേശത്തിലുണ്ട്. നല്ല വായു സഞ്ചാരമുള്ളിടത്ത് ഉണങ്ങാൻ വെച്ച് ഫോണിലെ വെള്ളം നീക്കം ചെയ്യാനാണ് ആപ്പിളിന്റെ നിർദ്ദേശം.

ചാര്‍ജ് ചെയ്യുന്നതിന് മുമ്പ് 30 മിനിറ്റ് കാത്തിരിക്കണം. ഫോൺ ഉണങ്ങാൻ 24 മണിക്കൂര്‍ വരെ എടുത്തേക്കും. ആ സമയപരിധി വരെ ഉപയോക്താക്കള്‍ക്ക് ലിക്വിഡ് ഡിറ്റക്ഷന്‍ അലര്‍ട്ട് കാണാനാകുമെന്നും കമ്പനി അറിയിച്ചു. ഐഫോണ്‍ നനഞ്ഞിരിക്കുമ്പോള്‍ അത് ചാര്‍ജ് ചെയ്യാന്‍ പാടില്ല. എന്നാല്‍ അടിയന്തിര ഘട്ടത്തില്‍ ലിക്വിഡ് ഡിറ്റക്ഷന്‍ അസാധുവാക്കാനും ഐഫോണ്‍ ചാര്‍ജ് ചെയ്യാനും ഫോണില്‍ ഓപ്ഷന്‍ ഉണ്ട്. വയര്‍ലെസ് ചാര്‍ജര്‍ ഉണ്ടെങ്കില്‍ ഐഫോണ്‍ ചാര്‍ജ് ചെയ്യാവുന്നതാണ്. ചാർജർ കുത്തുന്നതിന് മുമ്പ് ഫോണിന്റെ പിന്‍ഭാഗം ഉണങ്ങിയതാണെന്ന് ഉറപ്പാക്കണമെന്നും ഐഫോൺ മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നുണ്ട്.

Also Read; ഇക്കൊല്ലം എസ്എസ്എൽസി പരീക്ഷയെഴുതാൻ നാലരലക്ഷം വിദ്യാർത്ഥികൾ

മിന്നലുള്ളപ്പോഴോ, യുഎസ്ബി-സി കണക്ടര്‍ നനഞ്ഞിരിക്കുമ്പോഴോ ചാര്‍ജ് ചെയ്താല്‍, കണക്ടറിലോ കേബിളിലോ ഉള്ള പിന്നുകള്‍ തുരുമ്പെടുത്ത് കേടുപാടുകളുണ്ടാവുകയോ പ്രവർത്തനക്ഷമമല്ലാതാവുകയോ ചെയ്യും. ഇത് ഐഫോണിനോ അല്ലെങ്കില്‍ ഉപകാരണങ്ങൾക്കോ കണക്റ്റിവിറ്റി പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നും കമ്പനി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News