സമസ്തയുടെ സ്വതന്ത്ര അസ്തിത്വം ലീഗ് ചോദ്യം ചെയ്യരുത്: മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

സമസ്തയുടെ സ്വതന്ത്ര അസ്തിത്വത്തെ ലീഗ് ചോദ്യം ചെയ്യരുതെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. വിശ്വാസപരമായും, അല്ലാതെയും പൊതുസമൂഹത്തില്‍ അതത് കാലങ്ങളില്‍ ഉയര്‍ന്നുവരുന്ന വിഷയങ്ങളില്‍ സ്വതന്ത്രമായ നിലപാടുകള്‍ കൈകൊള്ളാനും പ്രഖ്യാപിക്കാനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമക്കുള്ള സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുകയും പരിഹസിക്കുകയും ചെയ്യുന്ന ലീഗ് നിലപാട് ജനാധിപത്യവിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷത്തിരിക്കുമ്പോള്‍ മതത്തിന് തീകൊളുത്തി രാഷ്ട്രീയ ലാഭം കൊയ്യാന്‍ ലീഗ് മസ്തിഷ്‌ക്കങ്ങള്‍ പടച്ചുവിടുന്ന അജണ്ടക്ക് കുടപിടിക്കാന്‍ തയ്യാറാകാത്തതാണ് സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങളോട് ലീഗിനുള്ള വിരോധത്തിന് കാരണം.
ഫാഷിസത്തിന്റെ ഭീകര കൈകള്‍ ഇടതുപക്ഷത്തെയും – ന്യൂനപക്ഷങ്ങളെയും ലക്ഷ്യമാക്കി ശരവേഗത്തില്‍ നീങ്ങുമ്പോള്‍ അവരുടെ കൂടെ ചേര്‍ന്നു കോറസ് പാടാന്‍ യഥാര്‍ത്ഥ മതപണ്ഡിതര്‍ക്ക് കഴിയില്ലെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ALSO READ: “ഈ വീട് കണ്ടിട്ട് ഇ ഡി എന്ത് പറഞ്ഞു? അമ്പരന്ന് കാണും”; അനുഷയുടെ വീട് സന്ദർശിച്ച് ഡോ.തോമസ് ഐസക്ക്

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം:

സമസ്തയുടെ സ്വതന്ത്ര അസ്തിത്വം ലീഗ് ചോദ്യചെയ്യരുത്.
വിശ്വാസപരമായും, അല്ലാതെയും പൊതുസമൂഹത്തില്‍ അതത് കാലങ്ങളില്‍ ഉയര്‍ന്നുവരുന്ന വിഷയങ്ങളില്‍ സ്വതന്ത്രമായ നിലപാടുകള്‍ കൈകൊള്ളാനും പ്രഖ്യാപിക്കാനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമക്കുള്ള സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുകയും പരിഹസിക്കുകയും ചെയ്യുന്ന ലീഗ് നിലപാട് ജനാധിപത്യവിരുദ്ധമാണ്.
പ്രതിപക്ഷത്തിരിക്കുമ്പോള്‍ മതത്തിന് തീകൊളുത്തി രാഷ്ട്രീയ ലാഭം കൊയ്യാന്‍ ലീഗ് മസ്തിഷ്‌ക്കങ്ങള്‍ പടച്ചുവിടുന്ന അജണ്ടക്ക് കുടപിടിക്കാന്‍ തയ്യാറാകാത്തതാണ് സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങളോട് ലീഗിനുള്ള വിരോധത്തിന് കാരണം.
ഫാഷിസത്തിന്റെ ഭീകര കൈകള്‍ ഇടതുപക്ഷത്തെയും – ന്യൂനപക്ഷങ്ങളെയും ലക്ഷ്യമാക്കി ശരവേഗത്തില്‍ നീങ്ങുമ്പോള്‍ അവരുടെ കൂടെ ചേര്‍ന്നു കോറസ് പാടാന്‍ യഥാര്‍ത്ഥ മതപണ്ഡിതര്‍ക്ക് കഴിയില്ല.
സമസ്തയുടെ ആശയങ്ങള്‍ മതവിരുദ്ധമാണെന്ന് വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍കൂടി ഉള്‍കൊള്ളുന്നതാണ് തന്റെ കീഴിലുള്ള ലീഗ് നേതൃത്വമെന്ന് സാദിഖലി തങ്ങള്‍ തിരിച്ചറിയണം. ലീഗ് ജനറല്‍ സെക്രട്ടറിയുടെ ജിഫ്രി തങ്ങള്‍ക്കെതിരായ പരിഹാസ്യത്തിന്റെ അടിസ്ഥാന കാരണവും ഇതാണ്. എന്നിരിക്കെ ലീഗ് ജനറല്‍ സെക്രട്ടറിയെ വെള്ളപൂശി ജിഫ്രി തങ്ങളെ തള്ളികൊണ്ടുള്ള ലീഗ് അധ്യക്ഷന്റെ വാര്‍ത്താസമ്മേളനത്തിലെ നിലപാട് സമസ്തയെ അത്യധികം അപഹസിക്കുന്നതാണ്.
ലീഗിന്റെ രാഷ്ട്രീയ തീട്ടൂരങ്ങള്‍ക്ക് സമസ്ത കീഴ്‌പ്പെടണമെന്നാണ് ലീഗ് അദ്ധ്യക്ഷന്‍ പറയാതെ പറഞ്ഞുവെച്ചത്. മതകാര്യങ്ങളിലും – മത സംഘടനകളുടെ ആഭ്യന്തര കാര്യങ്ങളിലും ലീഗ് നേതാക്കള്‍ ഇടപ്പെട്ട് പക്ഷം ചേര്‍ന്നതിന്റെ ദുരന്തമാണ് മൂന്നു പതിറ്റാണ്ടുമുമ്പ് സമസ്തയിലുണ്ടായ പിളര്‍പ്പ്. ആയതിനാല്‍ മതസംഘടനകളുടെ സ്വതന്ത്ര അസ്തിത്വത്തെ അംഗീകരിക്കാനും മാനിക്കാനും ലീഗ് നേതൃത്വം തയ്യാറാകണം. മതനേതാക്കളെ അപഹസിക്കുന്ന നടപടികളില്‍നിന്ന് അടിയന്തിരമായി പിന്മാറണം.

ALSO READ: വര്‍ക്കൗട്ടിനൊപ്പം എഐ ഫോട്ടോകളും; സോഷ്യൽ മീഡിയയിൽ ചർച്ചയായി മോഹൻലാലിൻറെ ചിത്രങ്ങൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News