ക്ഷേത്രത്തിലെ സന്ധ്യാപ്രാര്‍ഥനയില്‍ ‘സദ്ഗുരുവേ’ എന്ന വാക്ക് ഉപയോഗിക്കരുത്; സ്ത്രീകള്‍ക്ക് ആര്‍എസ്എസ് ഭീഷണി

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കല്ലിശേരി മഴുക്കീര്‍മേല്‍ മഹാവിഷ്ണു ക്ഷേത്രത്തില്‍ ഈഴവ സമുദായാംഗങ്ങളായ സ്ത്രീകള്‍ക്ക് നേരെ ഭീഷണിയുമായി ആര്‍ എസ് എസ്. ക്ഷേത്രത്തിലെ സന്ധ്യാപ്രാര്‍ഥനയില്‍ ‘സദ്ഗുരുവേ’ എന്ന വാക്ക് ഉപയോഗിക്കരുതെന്നാണ് ആര്‍ എസ് എസ്സിന്റെ ഭീഷണി.

ശ്രീനാരായണ ഗുരുവിന്റെ കീര്‍ത്തനം ക്ഷേത്രത്തില്‍ ചൊല്ലരുതെന്നും സ്ത്രീകളോട് ഇറങ്ങിപ്പോകാനും മേപ്രം ശാഖയിലെ രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആക്രോശിച്ചു. ക്ഷേത്രത്തില്‍ ഈഴവ സമുദായാംഗങ്ങളായ സ്ത്രീകള്‍ ‘സദ്ഗുരുവേ ജയ’ എന്ന കീര്‍ത്തനം ചൊല്ലിയതിനെ തുടര്‍ന്നാണിത്.

പ്രാര്‍ത്ഥന ഒരു സമുദായത്തെമാത്രം ഉദ്ദേശിച്ചല്ലെന്ന് സ്ത്രീകള്‍ അറിയിച്ചെങ്കിലും കാര്യമുണ്ടായില്ല. ആര്‍എസ്എസ് പ്രവര്‍ത്തകരുടെ നടപടി ചോദ്യംചെയ്ത എസ്എന്‍ഡിപി ഉമയാറ്റുകര പഞ്ചായത്ത് കമ്മിറ്റിയംഗം ദേവരാജനെയും ഭീഷണിപ്പെടുത്തി.

Also Read : ബുള്ളറ്റ് ട്രെയിന്‍ നിര്‍മിച്ച് തിളങ്ങാന്‍ ബെമല്‍; കേന്ദ്രം ചുളുവിലയ്ക്ക് വില്‍ക്കാനൊരുങ്ങുന്ന പൊതുമേഖലാ സ്ഥാപനം

പൂജാസാധനങ്ങള്‍ വില്‍ക്കുന്ന കട ദേവസ്വംബോര്‍ഡില്‍നിന്ന് ലേലത്തിലെടുത്ത ശാഖാ മുന്‍ സെക്രട്ടറിയുടെ ഭാര്യക്കുനേരെയും ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഭീഷണി ഉയര്‍ത്തി. ക്ഷേത്ര ഭരണസമിതിയിലും ആചാരങ്ങളിലും പങ്കെടുക്കുന്ന ഈഴവ സമുദായാംഗങ്ങള്‍ കടുത്ത ജാതിവെറി നേരിടുന്നതായി എസ്എന്‍ഡിപി ഉമയാറ്റുകര ശാഖാ സെക്രട്ടറി സതീഷ് കല്ലുപറമ്പിലിന് പരാതി നല്‍കി.

ഗുരു എന്ന വാക്കില്‍പോലും ജാതി കണ്ടെത്തുന്ന വിവേചനത്തിനെതിരെ നിയമപരമായി പ്രതിഷേധം ഉയര്‍ത്തുമെന്ന് പ്രസിഡന്റ് ദേവരാജന്‍ എസ് കുരക്കുവേലില്‍, സെക്രട്ടറി സതീഷ് കല്ലുപറമ്പില്‍ എന്നിവര്‍ അറിയിച്ചു. പ്രാര്‍ത്ഥനാ പുസ്തകത്തില്‍ ശ്രീനാരായണ ഗുരുവിന്റെ ചിത്രം വന്നതാണ് എതിര്‍പ്പിന് കാരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News