പൊതുവെ ചിക്കൻ വിഭവങ്ങൾ കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ് നമ്മളിൽ പലരും. മണത്തിലും രുചിയിലുമൊക്കെയായി വ്യത്യസ്തമായ ചിക്കൻ ഭക്ഷണങ്ങൾ നമുക്കിടയിൽ സുപരിചിതമാണ്.
പാകം ചെയ്യുന്നതിന് മുൻപ് കോഴിയിറച്ചി ധീര്‍ഘ നേരം വാട്ടര്‍ പൈപ്പിനു ചോട്ടില്‍ കഴുകിയാണ് നാം ഉപയോഗിച്ചുവരുന്നത്. എന്നാല്‍ കോഴിയിറച്ചി കഴുകി ഉപയോഗിക്കരുതെന്നാണ് യുകെ നാഷണൽ ഹെൽത്ത് സർവീസസിന്‍റെ പഠനം.
ALSO READ: മുസ്ലിം പള്ളിക്ക് ക്ഷേത്രത്തിന്റെ രൂപമെന്നാരോപിച്ച് പൂട്ടിച്ചു, നിയമപോരാട്ടവുമായി മസ്ജിദ് ട്രസ്റ്റ്
പാകം ചെയ്യാത്ത കോഴിയിറച്ചിയിൽ ക്യാംപിലോബാക്‌ടർ, സാൽമൊണല്ല തുടങ്ങിയ അപകടകാരികളായ ബാക്ടീരിയകളുണ്ട്. ഇത് വയറുവേദന, വയറിളക്കം, കടുത്ത ഭക്ഷ്യവിഷബാധ എന്നിവയ്‌ക്ക് കാരണമാകുന്നുണ്ട്. ഭക്ഷ്യവിഷബാധ ഉണ്ടാക്കുന്നതിൽ പ്രധാനിയാണ് ക്യാംപിലോബാക്റ്റർ എന്ന ബാക്റ്റീരിയ.
യുകെ നാഷണൽ ഹെൽത്ത് സർവീസ് വ്യക്തമാക്കുന്നതനുസരിച്ച്, കോഴിയിറച്ചി പൈപ്പില്‍ നിന്ന് നേരിട്ട് വെള്ളമൊഴിച്ച് കഴുകുമ്പോള്‍ വെള്ളത്തിന്‍റെ തുള്ളികള്‍ക്കൊപ്പം ഈ ബാക്ടീരിയകളും ചുറ്റുമുള്ള പാത്രങ്ങൾ, സിങ്ക് ,നമ്മുടെ വസ്ത്രങ്ങൾ, കൈകൾ എന്നിവയിലേക്ക് പടരും. 50 സെന്‍റീമീറ്റര്‍ വരെ വെള്ളത്തുള്ളികള്‍ സഞ്ചരിക്കുമെന്നും ഇവര്‍ പറയുന്നു.
അതേസമയം ഇറച്ചിയിൽ നിന്ന് ഈ ബാക്ടീരിയയെ നീക്കാനുള്ള ഒരേയൊരു മാർഗ്ഗം ശരിയായ താപനിലയിൽ കോഴിയിറച്ചി നന്നായി വേവിക്കുക എന്നതാണ്. ചിക്കൻ പാകം ചെയ്യേണ്ട ഏറ്റവും കുറഞ്ഞ താപനില 165 ഡിഗ്രിയാണ്.
എന്നിരുന്നാലും വൃത്തിയായി കഴുകാതെ ഉപയോഗിക്കാന്‍ പാടുള്ളവരായിരിക്കും ഏറെ ആള്‍ക്കാരും. ചിക്കൻ കഴുകി ആണ് ഉപയോഗിക്കുവാൻ ആഗ്രഹിക്കുന്നതെങ്കിൽ കുഴിഞ്ഞ പാത്രത്തില്‍ വെള്ളമെടുത്ത് ഇറച്ചി കഴുകിയ വെള്ളം ചുറ്റും വീഴാത്ത തരത്തില്‍ കഴുകുക. ഇറച്ചി കഴുകിയ ശേഷം കൈകളും സിങ്കും തൊട്ടടുത്തുള്ള സ്ഥലവും സോപ്പ് ഉപയോഗിച്ച് നന്നായി വൃത്തിയാക്കുക.
ALSO READ: വന്ദേ ഭാരത് ട്രെയിനിൽ തീപിടിത്തം
കോഴിയിറച്ചി ഫ്രഡ്ജില്‍ സൂക്ഷിക്കുമ്പോള്‍ നന്നായി പൊതിഞ്ഞോ അടച്ചോ വയ്ക്കുക. കത്തി, ചോപ്പിംഗ് ബോര്‍ഡ് തുടങ്ങിയവ ഇറച്ചി മുറിച്ച ശേഷം നന്നായി കഴുകിയെന്ന് ഉറപ്പുവരുത്തുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here