പോര്‍ച്ചുഗലിന്‍റെ ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കളിക്കളത്തിനകത്തും പുറത്തും എന്നും ആരാധകരുടെയും മാധ്യമങ്ങളുടെയും ശ്രദ്ധാകേന്ദ്രമാണ്. രാജ്യാന്തര ഫുട്ബോളില്‍ 200 മത്സരങ്ങള്‍ കളിക്കുന്ന ആദ്യതാരമെന്ന റെക്കോഡ് സ്വന്തമാക്കിയതിന് ശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ തന്‍റെ മുഖത്തിന്‍റെ എക്സ്ട്രീം ക്ലോസപ്പ് ദൃശ്യങ്ങളെടുത്ത ക്യാമറാമാനെ തമാശരൂപേണ ക്രിസ്റ്റ്യനോ വിലക്കുന്ന വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
Le caméraman zoom.
Cristiano Ronaldo : « Pas trop près hein ? Trop de rides (rires) »pic.twitter.com/v3hz3abtG0
— Gio CR7 (@ArobaseGiovanny) June 21, 2023
അധികം സൂം ചെയ്യേണ്ട, മുഖത്തൊക്കെ ചുളിവുകളാണ് എന്നായിരുന്നു റോണോയുടെ സൗഹൃദ മുന്നറിയിപ്പ്.
കഴിഞ്ഞ യൂറോ യോഗ്യതാ മത്സരത്തില്‍ ഐസ് ലന്‍ഡ് ആയിരുന്നു പോര്‍ച്ചുഗലിന്‍റെ എതിരാളികള്‍. മത്സരത്തിന്‍റെ അവസാന നിമിഷങ്ങളില്‍ 38കാരനായ ക്രിസ്റ്റ്യാനോ നേടിയ ഗോളിലൂടെ പോര്‍ച്ചുഗല്‍ വിജയം പിടിച്ചെടുക്കുകയായിരുന്നു. 200 മത്സരങ്ങളില്‍ നിന്നായി ദേശീയ ടീമിന് വേണ്ടി റൊണാള്‍ഡോ 123 ഗോളുകളാണ് നേടിയിട്ടുള്ളത്.
Also Read: തൊപ്പിയെ പൊലീസ് പൂട്ടരുത്; പകരം എന്ത് ചെയ്യണമെന്ന നിർദേശവുമായി മുരളി തുമ്മാരുകുടി
ക്ലബ് ഫുട്ബോളില്‍ സൗദിയിലെ അല്‍ നസറിന്‍റെ താരമാണ് റൊണാള്‍ഡോ. പ്രീ സീസണ്‍ മത്സരങ്ങളില്‍ ജൂലൈ 25ന് പി എസ് ജിയുമായാണ് അല്‍ നസറിന്‍റെ അടുത്ത മത്സരം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here