രാത്രി ഉറങ്ങുന്നതിന് മുമ്പ് ഈ മൂന്ന് നിസാര കാര്യങ്ങള്‍ ചെയ്താല്‍ മുടി കൊഴിയുന്നതും പൊട്ടുന്നതും മാറും. എങ്ങനെയെന്ന് നോക്കാം.
1.മുടി കെട്ടി വെച്ച് കിടക്കുക
ഉറങ്ങുമ്പോള്‍ മുടി കെട്ടി വെച്ചില്ലെങ്കില്‍ മുടി വലിയുകയും പൊട്ടിപ്പോകുകയും ചെയ്യും. അതേസമയം മുടി കെട്ടി വെച്ച് കിടക്കുമ്പോള്‍, മുടി പൊട്ടിപ്പോകുന്നത് കുറവായിരിക്കും. അതുകൊണ്ടുതന്നെ ഉറങ്ങുന്നതിനുമുമ്പ് മുടി കെട്ടിവെക്കുന്നത് എല്ലായ്‌പ്പോഴും നല്ലതാണ്. ഇത് രാത്രിയില്‍ നിങ്ങളുടെ മുടിക്ക് കേടുപാടുകള്‍ വരുത്താതിരിക്കാന്‍ സഹായിക്കും.
2.നനഞ്ഞ മുടിയുമായി കിടക്കരുത്
നനഞ്ഞ മുടി അതിലോലമായതിനാല്‍ പൊട്ടാനുള്ള സാധ്യത കൂടുതലുമാണ്. നനഞ്ഞ മുടിയുമായി ഉറങ്ങുമ്പോള്‍, തലയിണയില്‍ വെള്ളവും എണ്ണകളും കലരുകയും മുടി വരണ്ടതാകുകയും ചെയ്യും.
ഇതിനാല്‍, മുടി പൊട്ടുകയോ കൊഴിഞ്ഞുപോവുകയോ ചെയ്യാം. തലയണ നനയുന്നത് കാരണം ഫംഗസ് അണുബാധയ്ക്കും സാധ്യത കൂടുതലാണ്. അതിനാല്‍ മുടി നന്നായി ഉണക്കിയ ശേഷം മാത്രം കിടക്കാന്‍ ശ്രദ്ധിക്കുക.
3.തലയണയുടെ കവറും ശ്രദ്ധിക്കുക
സില്‍ക്ക് തലയിണകള്‍ മുടിയില്‍ സ്വാഭാവിക എണ്ണയും ഈര്‍പ്പവും നിലനിര്‍ത്താനും ഘര്‍ഷണം കുറയ്ക്കാനും സഹായിക്കും. ഇത് മുടി പൊട്ടുന്നതും കൊഴിയുന്നതും കുറയ്ക്കും. സില്‍ക്ക് തലയിണകളാണ് മുടിക്ക് ഉത്തമം.
ALSO READ:ഇടുക്കിയില്‍ നിന്നും ബൈക്കുകള്‍ മോഷ്ടിച്ച് കടന്ന സംഘത്തിലെ പ്രധാനി പിടിയില്‍
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here