ജീവിതം മാറി മറിയാൻ വൈകുന്നേരങ്ങളിൽ ഈ കാര്യങ്ങൾ ചെയ്യൂ…

ജീവിതം മാറി മറിയാനും വൈകുന്നേരങ്ങൾ ആസ്വാദ്യകരമാക്കാനും ജീവിതത്തിൽ നല്ലത് സംഭവിക്കാനും ചില മാറ്റങ്ങൾ വരുത്തണം. ഇക്കൂട്ടത്തിലും നിലനിർത്തേണ്ടതായതും ഒഴിവാക്കേണ്ടതുമായ ചിലതുണ്ട്.

സമയമാണ് എല്ലാത്തിനും ആധാരം
ഇക്കാലത്ത് ആർക്കും ഒന്നിനും സമയമില്ല. ഫോണിൽ നോക്കിയിരിക്കുകയാണ് മിക്കവരുടെയും പ്രധാന വിനോദങ്ങളിൽ ഒന്ന്. ഒരുപാട് സമയം ഫോണിൽ നോക്കി സമയം കളയും. ഒരു ദിവസം തന്നെയാണ് ഇല്ലാതാക്കുന്നത് എന്ന് നമ്മൾ മനസ്സിലാക്കുമ്പോഴേക്കും വൈകിയിട്ടുണ്ടാവും. ഫോണിന് വേണ്ടി മാറ്റിവെക്കുന്ന സമയം മറ്റു കാര്യങ്ങൾക്ക് ഉപയോഗിക്കണം. പാട്ടുകേൾക്കുകയോ ചിത്രം വരയ്ക്കുകയോ കഥ, കവിത തുടങ്ങിയ കാര്യങ്ങളിൽ മുഴുകാനോ പറ്റണം. നമ്മുടെ കഴിവുകൾ വളർത്താനും സന്തോഷം നിലനിർത്താനും സ്വയം വളരാനും മാനസികമായി സമാധാനം ലഭിക്കാനും ആരോഗ്യം നിലനിർത്താനും സഹായിക്കും സമയം കണ്ടെത്തണം.

ALSO READ: അപൂർവങ്ങളിൽ അപൂർവം; ഫ്ലോറിഡയിലെ വൈൽഡ്‌ലൈഫ് പാർക്കിൽ വെളുത്ത മുതല

ഇത്തരത്തില്‍ നമ്മള്‍ നമ്മളുടെ കഴിവുകളെ വളര്‍ത്താന്‍ സമയം കണ്ടെത്തുന്നത് നമ്മളെ തന്നെ സ്വയം വളരാനും മാനസികമായി സമാധാനം ലഭിക്കാനും നമ്മള്‍ക്ക് ജീവിതത്തില്‍ ലക്ഷ്യം വരാനും നല്ല ആരോഗ്യം നിലനിര്‍ത്താനും സഹായിക്കും.

പ്ലാനിംഗ് വേണം…
നാളെ എന്താണ് ജീവിതത്തിൽ നടക്കാൻ പോവുന്നത് എന്നതിനെ കുറിച്ച് ആർക്കും ഒരു ധാരണയും ഉണ്ടാവാറില്ല. ഓരോ നിമിഷത്തെ കുറിച്ചും വ്യക്തമായ ധാരണ ഉണ്ടാവുന്നത് നല്ലതാണ്. അടുത്ത ദിവസം രാവിലെയോ വൈകിട്ടോ എന്തെല്ലാം ചെയ്യാം എന്ന് നേരത്തെ കൃത്യമായ ഒരു പദ്ധതി ഉണ്ടാക്കുന്നതും നല്ലതാണ്. നമുക്ക് ജീവിതത്തിലെ പോസിറ്റീവ് സൈഡും നെഗറ്റീവ് സൈഡും മനസ്സിലാക്കി തരാൻ സഹായകരമാണ്. സമയവും പൈസയും ലാഭിക്കാനും പ്ലാനിങ് രീതി ഉപയോഗകാരമാണ്. ഭാവിയെ കുറിച്ച് നല്ല ധാരണ ഉണ്ടാവുകയും ചെയ്യും.

ALSO READ: ജപ്പാനിൽ ടൺ കണക്കിന് മീനുകൾ കടൽത്തീരത്ത് ചത്തടിയുന്നു; പരിഭ്രാന്തിയോടെ ജനങ്ങൾ

അവലോകനം ചെയ്യുന്നതും…
ഒരു ദിവസം എങ്ങനെ ആയിരുന്നു എന്നതിനെ കുറിച്ച് അവലോകനം നടത്തുന്നത് വളരെ നല്ലതാണ്. അവനവന്റെ പോരായ്മകളും പറ്റിയ അബദ്ധങ്ങളും സ്വയം മനസിലാക്കി എടുക്കാനും സഹായകരമാണ്.
ജീവിതം നല്ല രീതിയിൽ മുന്നോട്ട് നയിക്കുന്നതിനും പരാജയങ്ങളിൽ നിന്നും പാഠം പഠിക്കാനും എല്ലാ പ്രതിസന്ധികളും തരണം ചെയ്ത് വിജയം കൈവരിക്കാനും ഈ ശീലം നല്ലതാണ്.

വ്യായാമം ആണ് ഇതിൽ ഏറ്റവും പ്രധാനം…
ഓരോ ദിവസവും അരമണിക്കൂറെങ്കിലും വായയമത്തിനായി മാറ്റിവെക്കുന്നത് വളരെ നല്ലതാണ്. ഇതിലൂടെ മാനസികവും ആരോഗ്യപ്രദമായ ഗുണങ്ങളാണ് ലഭിക്കുക.
നമുക്ക് മനഃശാന്തി ലഭിക്കാനും വികാരങ്ങൾ നിയന്ത്രിക്കുന്നതിനും ഏകാഗ്രത വര്‍ദ്ധിപ്പിക്കുന്നതിനും വ്യായാമം ഉത്തമമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News