ഈ ലക്ഷണങ്ങള്‍ നിങ്ങള്‍ക്കുണ്ടോ? എങ്കില്‍ സൂക്ഷിക്കണം

പക്ഷിപ്പനി മനുഷ്യനില്‍?

H9N2 വൈറസ് മൂലമുണ്ടാകുന്ന പക്ഷിപ്പനി ലോകാരോഗ്യ സംഘടന ഇന്ത്യയിലെ ഒരാളില്‍ സ്ഥിരീകരിച്ചു. പശ്ചിമബംഗാള്‍ സ്വദേശിയായ 4 വയസുള്ള കുട്ടിയാണ് രോഗബാധിതനായത്. കടുത്ത പനിയും, മാംസപേശികള്‍ക്കുണ്ടായ കടുത്ത വേദനയും, നിരന്തരമായ ശ്വസന സംബന്ധ പ്രശ്നങ്ങളും മൂലം കുട്ടിയെ അടുത്തുള്ള ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. രോഗനിര്‍ണയത്തിനും ചികിത്സയ്ക്കും പിന്നാലെ കുട്ടിയെ ഇപ്പോള്‍ ഡിസ്ചാര്‍ജ് ചെയ്തു. ഇന്ത്യയില്‍ ഇത് രണ്ടാമത്തെ ആള്‍ക്കാണ് H9N2 പക്ഷിപ്പനി സ്ഥിരീകരിക്കുന്നത്. 2019ലാണ് ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തത്.

ഇത് ആരെയാണ് ബാധിക്കുന്നത്?

പക്ഷിപ്പനി- ബേര്‍ഡ് ഫ്ളു അഥവാ എവിയന്‍ ഇന്‍ഫ്ളുവന്‍സാ എന്ന് അറിയപ്പെടുന്നു. ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തില്‍, ഇത് സാധാരണയായി മൃഗങ്ങള്‍ക്കിടയിലാണ് പകരുന്നത്, എന്നാല്‍ ഇത് മനുഷ്യരെയും ബാധിക്കും.

മൃഗങ്ങളുമായുള്ള നേരിട്ടുള്ള സമ്പര്‍ക്കത്തിലോ മലിനമായ ചുറ്റുപാടുകളുമായുള്ള പരോക്ഷ സമ്പര്‍ക്കത്തിലോ രോഗം പകരാം. ശ്വാസകോശ അണുബാധ മുതല്‍ കൂടുതല്‍ ഗുരുതരമായ രോഗങ്ങള്‍ക്ക് വരെ അണുബാധ കാരണമായേക്കാം. ഇതുകൂടാതെ, എവിയന്‍ ഇന്‍ഫ്ളുവന്‍സ വൈറസ് അണുബാധയുടെ മറ്റ് ലക്ഷണങ്ങള്‍ ഇവയൊക്കെയാണ്. കടുത്ത പനി, ചുമ, തലവേദന, നേത്രരോഗങ്ങള്‍, ദഹനനാളവുമായി ബന്ധപ്പെട്ട രോഗങ്ങള്‍, തലച്ചോറിന്റെ വീക്കം, തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന മറ്റ് രോഗങ്ങള്‍ ഒക്കെ ഉണ്ടായേക്കാം.

മനുഷ്യരില്‍ എവിയന്‍ ഇന്‍ഫ്ലുവന്‍സ വൈറസ് അണുബാധ എങ്ങനെ നിര്‍ണ്ണയിക്കും?

ലോകാരോഗ്യ സംഘടന പ്രകാരം ഇന്‍ഫ്ളുവന്‍സ ബാധിച്ച മനുഷ്യരെ നിര്‍ണ്ണയിക്കാന്‍ ലബോറട്ടറി പരിശോധനകള്‍ ആവശ്യമാണ്.

രോഗത്തെ എങ്ങനെ തടയാം?

അനിമല്‍ ഇന്‍ഫ്ളുവന്‍സ വൈറസ് ബാധിച്ചതായി അറിയപ്പെടുന്ന പ്രദേശങ്ങളിലെ മൃഗങ്ങളുമായുള്ള സമ്പര്‍ക്കം വ്യക്തികള്‍ കുറയ്ക്കണമെന്ന് ലോകാരോഗ്യ സംഘടന നിര്‍ദ്ദേശിക്കുന്നു.

മൃഗങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നതിന് മുമ്പും ശേഷവും സോപ്പ് ഉപയോഗിച്ച് കൈ കഴുകുന്നത് ഉള്‍പ്പെടെ വ്യക്തി ശുചിത്വം പാലിക്കേണ്ടത് വൈറസ് ബാധ ഒഴിവാക്കാന്‍ അത്യാവശ്യമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here