ജീവിക്കാൻ വേണ്ടി മാത്രമാണോ നമ്മൾ ആഹാരം കഴിക്കുന്നത്? ആരോഗ്യത്തിനും, സൌന്ദര്യം വർദ്ധിപ്പിക്കാനും, ശരീരഭാരം കുറക്കാനും അങ്ങനെ പല ആവശ്യങ്ങൾക്കായി പല ഡയറ്റുകളും നമ്മൾ എടുക്കാറുണ്ട്. എന്നാൽ കഴിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കാറുണ്ടോ? എങ്കിൽ നിങ്ങൾ കഴിക്കുന്ന ആഹാരത്തിന് ഒരു ഗുണവും ഉണ്ടാകുകയില്ല.
Also Read: പാമ്പ് കടിയേറ്റാൽ ഉടൻ എന്ത് ചെയ്യണം? എന്തൊക്കെ ഒഴിവാക്കണം? ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?
ഭക്ഷണം വെറുതെ കഴിക്കുന്നതിലല്ല, ആസ്വദിച്ച് കഴിക്കുമ്പോഴാണ് അതിന്റെ പൂർണ്ണ ഫലം ഉണ്ടാകുകയെന്ന് പറഞ്ഞു കേട്ടിട്ടില്ലേ. ശ്രദ്ധയോടെ ഭക്ഷണം കഴിക്കുന്നത് മനസ്സിന് സംതൃപ്തി നൽകുകയും അമിത ഭക്ഷണം കഴിക്കാതിരിക്കുകയും, അതിലൂടെ മെച്ചപ്പെട്ട ദഹനം ലഭിക്കുകയും ചെയ്യുന്നു.
Also Read: തലസ്ഥാനത്ത് കടലിന്നഗാധമാം കാഴ്ചകൾ; അക്രിലിക് അണ്ടർ വാട്ടർ ടണൽ അക്വേറിയം സൂപ്പർഹിറ്റ്
കഴിക്കുക എന്ന പ്രക്രിയ പൂർണ്ണബോധത്തോടെയായിരിക്കണം നടക്കേണ്ടത്. അപ്പോൾ നമ്മൾ ഭക്ഷണം പൂർണ്ണമായും ചവച്ചരച്ച് കഴിക്കുകയും. ഭക്ഷണത്തിലെ ചേരുവകളും രുചിയും അറിയുകയും ചെയ്യും. ഇത്തരത്തിൽ മനസ്സ് നിറഞ്ഞ് ആഹാരം കഴിക്കുന്നത് ആരോഗ്യം മെച്ചപ്പെടുത്തുമെന്നും ആരോഗ്യവിദഗ്ധർ പറയുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here