ഭക്ഷണശേഷം തൈര് കഴിച്ചാലുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് അറിയുമോ?

ഭക്ഷണശേഷം തൈര് കഴിച്ചാലുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നിങ്ങള്‍ക്ക് അറിയുമോ. ഉച്ചഭക്ഷണത്തിന് ശേഷം തൈര് കഴിക്കുന്നത് ആരോഗ്യത്തിന് വളരെ ഗുണം ചെയ്യും. എന്നാല്‍ അത്താഴത്തിന് ശേഷം തൈര് കഴിക്കുന്നത് ഒഴിവാക്കണം. ഇത് ഉറക്കത്തെ തടസപ്പെടുത്തുകയും ദഹനക്കേടിന് കാരണമാകുകയും ചെയ്‌തേക്കാം.

ALSO READ:തൈര് മുളക് കൊണ്ടാട്ടം ഇനി വീട്ടിൽ എളുപ്പത്തിൽ ഉണ്ടാക്കാം…

തൈരിന്റെ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം…

1. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിര്‍ത്താന്‍ തൈര് സഹായിക്കുന്നു. ഗ്രീക്ക് യോഗര്‍ട്ട് ഹൃദ്രോഗ സാധ്യത കുറയ്ക്കാന്‍ വളരെ സഹായകമാണ്.

2. ആരോഗ്യകരമായ ദഹനത്തെ സഹായിക്കുന്നു

പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന വിറ്റാമിനുകള്‍, പ്രോട്ടീന്‍, ലാക്ടോബാസിലസ് ബാക്ടീരിയകള്‍ എന്നിവയാല്‍ സമ്പന്നമായതിനാല്‍ തൈര് ആരോഗ്യത്തിന് ഗുണം ചെയ്യും. പ്രോബയോട്ടിക് ഗുണങ്ങള്‍ കാരണം, കുടലിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്നു.

3. ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു

തൈരില്‍ കാല്‍സ്യം ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് കോര്‍ട്ടിസോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. തൈര് കഴിക്കുന്നത് കോര്‍ട്ടിസോളിന്റെ ഉത്പാദനം കുറയ്ക്കുന്നു. ഇതിലൂടെ കൊഴുപ്പ് അടിഞ്ഞു കൂടുന്നത് തടയുന്നു.

4. പല്ലിന്റെ ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നു

തൈര് കാല്‍സ്യം, ഫോസ്ഫറസ് എന്നിവയുടെ ഉറവിടമാണ്, ഇത് പല്ലിന്റെ ഇനാമലുകള്‍ ശക്തിപ്പെടുത്തുന്നതിനും പല്ല് നശിക്കുന്നത് തടയുന്നതിനും സഹായിക്കുന്നു. ദൈനംദിന ഭക്ഷണത്തില്‍ തൈര് ഉള്‍പ്പെടുത്തുന്നത് ദന്ത പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യത കുറയ്ക്കുന്നതിനും സഹായിക്കുന്നു.

5. ഹൃദയാരോഗ്യത്തിന് ഗുണകരമാണ്

ദൈനംദിന ഭക്ഷണത്തില്‍ തൈര് ചേര്‍ക്കുന്നത് കൊളസ്‌ട്രോളിന്റെ അളവ് ഗണ്യമായി കുറയ്ക്കാനും രക്തസമ്മര്‍ദ്ദം കുറയ്ക്കാനും സഹായിക്കും. ശരീരത്തിലെ കൊളസ്‌ട്രോളിന്റെ അളവ് കുറയുന്നത് ഹൃദയത്തെ ആരോഗ്യകരമായി നിലനിര്‍ത്താന്‍ സഹായിക്കും.

മുകളിലുള്ള ലേഖനം അറിവ് നല്‍കുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണല്‍ മെഡിക്കല്‍ നിര്‍ദേശത്തിന് പകരമാകാന്‍ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങള്‍ക്ക് എല്ലായ്‌പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാര്‍ഗ്ഗനിര്‍ദ്ദേശം തേടുക.

ALSO READ:മുഖസൗന്ദര്യം വര്‍ദ്ധിപ്പിക്കാം; തൈര് ഉപയോഗിച്ചുളള ചില പൊടികൈകൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News