പണം എന്നും നിത്യജീവിതത്തിൽ ഉപയോഗിക്കുന്ന വസ്തുവാണ്. വിനിമയങ്ങൾ നടത്തുന്നതിന് ഉപാധിയാണ് കറൻസികൾ. ലോകത്ത് വിവിധതരം കറൻസികൾ നിലവിലുണ്ട്. നൂറ്റാണ്ടുകളായി നിലവിലുള്ള കറൻസികളുമുണ്ട് ഇത്തരത്തിൽ ലോകത്തെ ഏറ്റവും പ്രായം ചെന്ന കറൻസികൾ ഏതെല്ലാമാണെന്ന് പരിചയപ്പെടാം.
കനേഡിയൻ ഡോളർ
ലോകത്ത് ഉപയോഗിക്കപ്പെടുന്നതിൽ ഏറ്റവും പഴക്കം ചെന്ന കറൻസികളിൽ ഒന്നാണ് കനേഡിയൻ ഡോളർ. 1858 ലാണ് കനോഡിയൻ ഡോളർ നിലവിൽ വരുന്നത്. കനേഡിയൻ പൗണ്ടിന് പകരക്കാരനായാണ് കനേഡിയൻ ഡോളർ അവതരിപ്പിക്കപ്പെട്ടത്.
യെൻ
ജപ്പാന്റെ ഔദ്യോഗിക കറൻസിയാണ് യെൻ. 1871-ലാണ് ജപ്പാൻ ഔദ്യോഗിക കറൻസിയായി യെൻ അവതരിപ്പിക്കുന്നത്. എന്നാൽ 1869 ലാണ് ഇത് ആദ്യമായി അച്ചടിച്ചത്. വിദേശ വിനിമയ വിപണിയിൽ ഏറ്റവും കൂടുതൽ ട്രേഡ് ചെയ്യപ്പെടുന്ന മൂന്നാമത്തെ കറൻസിയും യെൻ ആണ്.
Also Read: മിഡിൽ ഈസ്റ്റിലെ ഈ വർഷത്തെ ഏറ്റവും വലിയ ഐപിഒ റെക്കോർഡ് ലുലുവിന്; സമാഹരിച്ചത് 3 ലക്ഷം കോടിയിലധികം രൂപ
ഫ്രാങ്ക്
ഹെൽവെറ്റിക് റിപ്പബ്ലിക്കിൻ്റെ കറൻസിയുടെ യൂണിറ്റായിരുന്നു ഫ്രാങ്ക്. 1850 മെയ് 7-ന് ഫെഡറൽ അസംബ്ലി ഫ്രാങ്കിനെ സ്വിറ്റ്സർലൻഡിൻ്റെ കറൻസി യൂണിറ്റായി അവതരിപ്പിച്ചു. ചരിത്രപരമായി സുരക്ഷിതമായ കറൻസിയെന്നാണ് സ്വിസ് ഫ്രാങ്ക് അറിയപ്പെടുന്നത്.
പെസോ
ഡൊമിനിക്കൻ റിപ്പബ്ലിക്കിന്റെ കറൻസിയാണ് പെസോ. 1844-ലാണ് ഡൊമിനിക്കൻ റിപ്പബ്ലിക് ഹെയ്തിയിൽ നിന്ന് സ്വതന്ത്രമാകുന്നത്. അതോടെ ഹെയ്തിയൻ ഗോർഡിന് പകരമായി, ഡൊമിനിക്കൻ റിപ്പബ്ലിക് അവതരിപ്പിച്ച കറൻസിയാണ് പെസോ.
ഹെയ്തിയൻ ഗോർഡ്
ഹെയ്തിയൻ ഗോർഡ് പുറത്തിറക്കിയത് 1813-ലാണ്. ഫ്രഞ്ച് കൊളോണിയൽ കറൻസിയായ ഹെയ്തിയൻ ലിവറിനു പകരമായാണ് ഹെയ്തിയൻ ഗോർഡ് പുറത്തിറക്കിയത്. വെള്ളി നാണയങ്ങളായിരുന്നു ആദ്യം ഹെയ്തിയൻ ഗോർഡ് പിന്നീട് വെങ്കല നാണയങ്ങൾ അവതരിപ്പിക്കപ്പെട്ടു.
ഫോക്ക്‌ലാൻഡ്‌സ് പൗണ്ട്
ഫോക്ക്‌ലാൻഡ് ദ്വീപുകൾ എന്നത് ബ്രിട്ടീഷ് ഓവർസീസ് ടെറിട്ടറിയാണ്. ബ്രിട്ടീഷുകാർ ഫോക്ക്‌ലാൻഡ്‌സ് ദ്വീപുകളിൽ പരമാധികാരം പുനഃസ്ഥാപിച്ചതിനെ തുടർന്നാണ് ഫോക്ക്‌ലാൻഡ്‌സ് പൗണ്ട് ഇറക്കിയത്. 1833 ലാണ് ഈ കറൻസി ആദ്യം പുറത്തിറങ്ങുന്നത്.
അമേരിക്കൻ ഡോളർ
കോണ്ടിനെൻ്റൽ കോൺഗ്രസ് അമേരിക്കൻ വിപ്ലവ യുദ്ധത്തെ പിന്തുണയ്ക്കുന്നതിനായി കോണ്ടിനെൻ്റൽ കറൻസി അല്ലെങ്കിൽ കോണ്ടിനെൻ്റൽസ് എന്നറിയപ്പെടുന്ന പേപ്പർ മണി ഇഷ്യൂ ചെയ്തു ഇത് 1775 ലാണ്. പിന്നീട് പത്തു വർഷം കഴിഞ്ഞപ്പോോൾ 1785 ൽ “$” അടയാളം പുതിയ കറൻസിയായ ഡോളറിനെ നിർവചിക്കുന്നതിനായി കോണ്ടിനെൻ്റൽ കോൺഗ്രസ് സ്വീകരിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here