ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ ഇലക്ട്രിക് കാർ ഏതാണെന്ന് അറിയാമോ? അടുത്തിടെ സുരക്ഷാ വിലയിരുത്തലിനായി മഹീന്ദ്ര XUV400 ഭാരത് എൻസിഎപിയിൽ പരീക്ഷിച്ചിരുന്നു. ഇതിൽ കാറിന് ഫൈവ് സ്റ്റാർ റേറ്റിങ് ലഭിക്കുകയും ചെയ്തിരുന്നു. എന്നാലും മഹീന്ദ്ര XUV400 അല്ല ഏറ്റവും സുരക്ഷിതമായ വാഹനം.
ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ ഇലക്ട്രിക് കാർ എന്ന് പറയാവുന്നത് ടാറ്റാ പഞ്ച് ഇവി യാണ്. മുതിർന്ന ഒക്യുപൻ്റ് പ്രൊട്ടക്ഷൻ വിഭാഗത്തിൽ പഞ്ച് ഇവി ക്ക് 2-ൽ 31.46 പോയിൻ്റും കുട്ടികളുടെ ഒക്ക്യുപ്പൻ്റ് പ്രൊട്ടക്ഷൻ വിഭാഗത്തിൽ 49-ൽ 45 പോയിൻ്റും ലഭിച്ചു.
Also Read: പുതിയ ലുക്ക്, കൂടുതൽ മൈലേജ്; കർവിന്റെ വിൽപന കൂട്ടാൻ കച്ചകെട്ടി ടാറ്റ
അതേസമയം, 8-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സ് അവതരിപ്പിക്കാനൊരുങ്ങുകയാണ് സ്കോഡ. നിലവിലുള്ള 6 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്‌മിഷന് പകരമായിട്ടാണോ അതോ ഓപ്ഷണലായി 8-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സാ വരുമോ എന്നത് കമ്പനി വ്യക്തമാക്കിയിട്ടില്ല.അടുത്ത വർഷം കുഷാഖിന്റെയും സ്ലാവിയയുടെയുെം ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുകൾ പുറത്തിറങ്ങും. ഇതിനൊപ്പമാകും പുതിയ ഗിയർബോക്‌സും സ്കോഡ അവതരിപ്പിക്കുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here