സ്‌കൂൾ ഹോസ്റ്റലിൽ പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; പ്രധാനാധ്യാപികയുടെ മകൻ അറസ്റ്റിൽ; സംഭവം തമിഴ്‌നാട്ടിൽ

stop rape

തമിഴ്നാട് തിരുച്ചിറപ്പള്ളിയിൽ സ്‌കൂൾ ഹോസ്റ്റലിൽ പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഡോക്ടർ അറസ്റ്റിൽ.31 വയസ്സുകാരനായ ഡോക്ടർ സർക്കാർ – എയിഡഡ് സ്കൂളിന്റെ ഹോസ്റ്റലിലാണ് പെൺകുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. ഇതേ സ്കൂളിലെ പ്രധാന അധ്യാപികയായാണ് പ്രതിയായ ‍ഡോക്ടറുടെ അമ്മ.

Also read:കോഴിക്കോട് ജില്ലാതല അദാലത്ത് നാളെ; മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്യും

പോക്സോ വകുപ്പുകൾ പ്രകാരം തിരുച്ചിറപ്പള്ളി ഫോർട്ട് ഓൾ വനിതാ പൊലീസാണ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തത്. കുറ്റകൃത്യങ്ങൾ മറച്ചുവയ്ക്കാൻ സഹായിച്ചെന്ന് കാണിച്ചും പ്രതിയുടെ അമ്മയായ പ്രധാനാധ്യാപികയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇരുവരെയും നിലവിൽ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം 3 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

Also read:‘നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ പ്രശ്നങ്ങൾ ഉടൻ പരിഹരിക്കും;ബോർഡ് ഒരു മാസത്തെ പെൻഷൻ ഓണത്തിന് നൽകും’: മന്ത്രി വി ശിവൻകുട്ടി

സംഭവം പുറം ലോകം അറിയുന്നത് പീഡനത്തിനിരയായ പെൺകുട്ടികളിലൊരാൾ ഹെൽപ്പ് ലൈൻ നമ്പറിൽ വിളിച്ചറിയിച്ചതിനെ തുടർന്നാണ്. ഇതേതുടർന്ന് ജില്ലാ ശിശു സംരക്ഷണ സമിതി ഓഫിസറും മറ്റ് ഉദ്യോഗസ്ഥരും ചേർന്ന് പെൺകുട്ടികളുമായി സംസാരിക്കുകയും പ്രതിയായ ഡോക്ടർ മാസങ്ങളായി കുട്ടികളെ പീഡിപ്പിച്ചിരുന്നതായി വ്യക്തമാകുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News