മുംബൈയിൽ ആശുപത്രിയിൽ മദ്യപിച്ചെത്തി രോഗിയും ബന്ധുക്കളും; വനിതാ ഡോക്ടർക്ക് മർദനം

മുംബൈയിൽ മദ്യപിച്ചെത്തിയ രോഗിയും ബന്ധുക്കളും ചേർന്ന് വനിതാ ഡോക്ടറെ മർദ്ദിച്ചു. മുംബൈയിലെ സയൺ ആശുപത്രിയിൽ പുലർച്ചെയാണ് സംഭവം. മദ്യപിച്ചെത്തിയ രോഗിയും ബന്ധുക്കളും ചേർന്ന് വനിതാ ഡോക്ടറെ മർദ്ദിച്ചതായാണ് റിപ്പോർട്ട്. റസിഡൻ്റ് ഡോക്ടർ വാർഡിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സമയത്തായിരുന്നു ആക്രമണം നടന്നത്. കൊൽക്കത്ത ആശുപത്രിയിലെ ട്രെയിനി ഡോക്ടറെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ രാജ്യത്താകമാനം പ്രതിഷേധം ശക്തമാകുന്നതിനിടെ വീണ്ടും മുംബൈയിൽ നടന്ന ആക്രമണത്തിൽ വലിയ ജനരോഷമാണ് ഉയർത്തിയിരിക്കുന്നത്.

Also Read: സ്വകാര്യ ഭാഗങ്ങളിലുള്‍പ്പടെയുള്ള 14 മുറിവുകളും മരിക്കുന്നതിന് മുന്‍പ് ശരീരത്തിലുണ്ടായത്; ഡോക്ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍

പ്രതിയായ രോഗി മുഖത്ത് മുറിവുകളോടെ ആശുപത്രിയിലെത്തി ചികിത്സയിലിരിക്കെയാണ് ഇയാളും ബന്ധുക്കളും ചേർന്ന് വനിതാ ഡോക്ടറെ പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്. തുടർന്ന് മദ്യപിച്ചെത്തിയ അഞ്ചാറ് പേരടങ്ങുന്ന സംഘവും ഡോക്ടറെ ശാരീരികമായി ഉപദ്രവിച്ചു. സ്വയം പ്രതിരോധിക്കാൻ ശ്രമിക്കുന്നതിനിടെ ഗുരുതരമായ പരിക്കേറ്റുവെന്നും ഡോക്ടർ പറഞ്ഞു. തുടർന്ന് രോഗിയും കുടുംബവും സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.

Also Read: ‘50000 രൂപ നല്‍കിയില്ലെങ്കില്‍ കട പൂട്ടിക്കും’; പണപ്പിരിവ് നല്‍കാത്ത വസ്ത്ര വ്യാപാര കേന്ദ്രത്തില്‍ കോണ്‍ഗ്രസ് നേതാക്കളുടെ ഭീഷണി

ഡോക്ടർ സ്ഥലത്തെ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയും പ്രഥമ വിവര റിപ്പോർട്ട് (എഫ്ഐആർ) ഫയൽ ചെയ്യുകയും ചെയ്തു. സയൺ ഹോസ്പിറ്റലിലെ റസിഡൻ്റ് ഡോക്ടർമാരെ പ്രതിനിധീകരിക്കുന്ന സംഘടനയായ ബിഎംസി എംആർഡിയിലെ ഡോക്ടർമാർ പൊലീസ് സ്റ്റേഷനിലെത്തി സംഭവത്തിൽ പ്രതിഷേധമറിയിച്ചു. ഗുരുതരമായ സുരക്ഷാ വീഴ്ചയാണ് സംഭവിച്ചിരിക്കുന്നതെന്നും ഡോക്ടർമാരുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികൾ വേണമെന്നും ഇവർ പരാതിപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News