ഉറക്കമില്ലാത്ത കാമുകിക്ക് ഉറക്കത്തിനായി 6 മണിക്കൂറില്‍ 20 തവണ അനസ്‌തേഷ്യ നല്‍കി കാമുകനായ ഡോക്ടര്‍; ഒടുവില്‍ സംഭവിച്ചത്

Inject Anesthetic

ആറ് മണിക്കൂറിനുള്ളില്‍ 20 തവണയിലധികം അനസ്‌തേഷ്യ നല്‍കിയതിനെ തുടര്‍ന്ന് യുവതി കൊല്ലപ്പെട്ടു. കാമുകനായ ഡോക്ടര്‍ യുവതിയുടെ ഉറക്കമില്ലായ്മയെ ചികിത്സിക്കുന്നതിന്റെ ഭാഗമായാണ് ഇത്രയും അനസ്‌തേഷ്യ നല്‍കിയത്.

തെക്കുപടിഞ്ഞാറന്‍ ചൈനയിലെ സിചുവാന്‍ പ്രവിശ്യയിലെ ലെഷാനിലെ ജിയാജിയാങ് കൗണ്ടിയിലെ ഒരു ആശുപത്രിയിലെ അനസ്തേഷ്യോളജിസ്റ്റായ ക്യു ആണ് കാമുകിക്ക് അളവിലധികം അനസ്‌തേഷ്യ നല്‍കിയത്.

യുവതിയുടെ മരണത്തോടെ കാമുകനായ ഡോക്ടര്‍ക്കെതിരെ കൊലപാതക കുറ്റത്തിന് കേസെടുത്തു. ഇയാളുടെ കാമുകിയായ ചെന്‍ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. മാര്‍ച്ച് ഏഴിനാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത് കഴിഞ്ഞത്.

വൈദ്യപരിശോധനയില്‍ യുവതിയുടെ മരണകാരണം പ്രൊപ്പോഫോളിന്റെ അമിതമായ ഉപയോഗം ആണെന്ന് കണ്ടെത്തി. ഉറക്കക്കുറവ് പരിഹരിക്കാനായി തനിക്ക് അനസ്‌തേഷ്യ നല്‍കണമെന്ന് യുവതി ഇയാളോട് ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.

Also Read : ലൈംഗിക പീഡനക്കേസ്; നടന്‍ സിദ്ദിഖിൻ്റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും

മാര്‍ച്ച് 6 -ന് രാത്രി 11 മണി മുതല്‍ പിറ്റേന്ന് രാവിലെ 5 മണി വരെ ക്യു ഏകദേശം 1,300 മില്ലിഗ്രാം പ്രൊപ്പോഫോള്‍ അനസ്‌തേഷ്യ മരുന്നാണ് ചെന്നിന്റെ ശരീരത്തില്‍ കുത്തിവെച്ചത്. 20ലധികം തവണകളായാണ് അനസ്‌തേഷ്യ കുത്തിവെച്ചത്.

കൂടാതെ മാര്‍ച്ച് ഏഴിന് രാവിലെ ഹോട്ടല്‍ മുറിയില്‍ നിന്ന് ഇറങ്ങിയപ്പോള്‍ ക്യു കാമുകിക്ക് സ്വന്തമായി ഉപയോഗിക്കാനായി 100 മില്ലിഗ്രാം പ്രൊപ്പോഫോള്‍ കൂടി നല്‍കി. തുടര്‍ന്ന് ക്യൂ മുറിയില്‍ തിരിച്ചെത്തിയപ്പോള്‍ കാമുകി മരിച്ചുകിടക്കുകയായിരുന്നു.

അതേസമയം ക്യു സംഭവം പോലീസില്‍ അറിയിക്കുകയും കാര്യങ്ങള്‍ പോലീസിനോട് ഏറ്റുപറയുകയും ചെയ്തു. ഇയാള്‍ ചെന്നിന്റെ ബന്ധുക്കള്‍ക്ക് 400,000 യുവാന്‍ (ഡട 55,000) നഷ്ടപരിഹാരം നല്‍കുകയും ചെയ്തതായാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News