പൊട്ടിചിരിപ്പിച്ചും കെട്ടിപ്പിടിച്ചും ഒരു കുത്ത്; ഡോക്ടറായാൽ ഇങ്ങനെ വേണമെന്ന് സോഷ്യൽ മീഡിയ

ഒരു വീഡിയോ കണ്ട് മനസും നിറഞ്ഞിരിക്കുകയാണ് ഇപ്പോൾ സോഷ്യൽ മീഡിയയാകെ. ഡോക്ടറായാൽ ഇങ്ങനെ വേണം എന്ന കമന്റുകളാണ് എങ്ങും. drimranpatelofficial എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിൽ നിന്ന് പങ്കുവച്ച വിഡിയോയാണ് ഇപ്പോൾ ലോകശ്രദ്ധ തന്നെ ആകർഷിച്ചിരിക്കുന്നത്. ഒരു ഡോക്ടർ ഒരു കുഞ്ഞിന്റെ കുത്തിവയ്‌പ്പെടുക്കുന്നതാണ് വീഡിയോ.

Also Read: ഈന്തപ്പഴം ഇങ്ങനെ കഴിച്ച് നോക്കൂ; ചർമ്മത്തിനും ആരോഗ്യത്തിനും ഗുണങ്ങളേറെ…

അഹമ്മദാബാദിലെ ഏഷ്യൻ ചിൽഡ്രൻ ഹോസ്പിറ്റലിലെ ശിശുരോഗ വിദഗ്ദ്ധനായ ഡോ.ഇമ്രാൻ എസ് പട്ടേലാണ് വീഡിയോയിലുള്ളതു. കുഞ്ഞിനെ കളിപ്പിച്ചും ചിരിപ്പിച്ചും ആദ്യം കുഞ്ഞിന്റെ ശ്രദ്ധ തിരിച്ചുവിടുന്ന ഡോക്ടർ ഞൊടിയിടകൊണ്ട് കുഞ്ഞു പോലും അറിയാതെ കുത്തിവയ്‌പ്പെടുക്കുകയാണ്. ഒരു നിമിഷം എന്തോ അരുതാത്തത് സംഭവിച്ചെന്ന രീതിയില്‍‌ കുഞ്ഞ് കരയാനായി ഒരു ശ്രമം നടത്തുമെങ്കിലും ഡോക്ടര്‍ കുട്ടിയുടെ ശ്രദ്ധമാറ്റുന്നു.

Also Read: റെക്കോർഡടിച്ച് യുപിഐ പേയ്മെന്റ്; ഡിസംബറിൽ മാത്രം 18 ലക്ഷം കോടിയുടെ ഇടപാടുകൾ

ഇതിനോടകം തന്നെ ഒരു കോടിയിലധികം ആളുകൾ കണ്ട വീഡിയോക്ക് 14 ലക്ഷത്തിലധികം ലൈക്കുകളുമുണ്ട്. വീഡിയോ കണ്ട് ആയിരങ്ങളാണ് ഡോക്ടറെ അഭിനന്ദിച്ച് കമന്റ് ചെയ്തിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News