കൊൽക്കത്തയിൽ ഡോക്ടർ കൊല്ലപ്പെട്ട സംഭവം; പ്രതിഷേധം ശക്തമാകുന്നു

kolkata doctor murder

കൊൽക്കത്തയിൽ പിജി ട്രെയിനി ഡോക്ടർ ബലാൽസംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു.അതേസമയം ബലാത്സംഗക്കേസിൽ പ്രതികൾക്ക് വധശിക്ഷ ഉറപ്പാക്കുന്ന നിയമ നിർമാണത്തിയുള്ള മമത സർക്കാരിന്റെ പ്രത്യേക നിയമസഭാ സമ്മേളനം നാളെ ചേരും. കൊല്ലപ്പെട്ട ഡോക്ടർക്ക് നീതി വേണമെന്ന ആവശ്യപ്പെട്ട് ജൂനിയർ ഡോക്ടർമാർ കൊൽക്കത്ത പൊലീസ് കമ്മീഷണറുടെ ഓഫീസിലേക്ക് നാളെ മാർച്ച് നടത്തും.അതിനിടെ സംസ്ഥാനത്ത് വീണ്ടും സ്ത്രീകൾക്ക് എതിരായ അക്രമസംഭവങ്ങൾ ഉണ്ടായതിൽ ഗുരുതര വിമർശനങ്ങളാണ് മമത സർക്കാരിനെതിരെ ഉയരുന്നത്.

ALSO READ: പശ്ചിമബംഗാളില്‍ നൈറ്റ് ഷിഫ്റ്റില്‍ നഴ്‌സിനെതിരെ രോഗിയുടെ ലൈംഗികാതിക്രമം; പ്രതിയെ അറസ്റ്റ് ചെയ്ത് പൊലീസ്

അതേസമയം പശ്ചിമബംഗാളില്‍ നൈറ്റ് ഷിഫ്റ്റിലുള്ള നഴ്‌സിനെതിരെ ലൈംഗികാതിക്രമം നടത്തിയ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇലാംബാസാല്‍ ആരോഗ്യ കേന്ദ്രത്തില്‍ ശനിയാഴ്ച അര്‍ധരാത്രിയോടെയാണ് സംഭവം.

ഡോക്ടറുടെ നിര്‍ദേശമനുസരിച്ച് രോഗിക്ക് ചികിത്സ ലഭ്യമാക്കുന്നതിനിടയില്‍ ഇയാള്‍ നഴ്‌സിന്റെ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിക്കുകയായിരുന്നു. സംഭവ സമയം പ്രതിയുടെ കുടുംബാംഗങ്ങളും സ്ഥലത്തുണ്ടായിരുന്നു. ലൈംഗികാത്രികമത്തിനൊപ്പം ഇയാള്‍ അസഭ്യം പറഞ്ഞതായും നഴ്‌സ് ആരോപിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News