ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി ഡോക്ടർ ജീവനൊടുക്കി

ഭാര്യയേയും രണ്ടു മക്കളെയും കൊലപ്പെടുത്തി ഡോക്ടർ ജീവനൊടുക്കി.ഉത്തർപ്രദേശിലെ റായ്ബറേലിയിലെ മോഡേൺ റെയിൽ കോച്ച് ഫാക്ടറിയിൽ നേത്രരോഗ വിദഗ്ധനായിരുന്ന ഡോ.അരുൺ കുമാറാണ് ഭാര്യ അർച്ചന, മക്കളായ അദിവ(12), ആരവ്(4) എന്നിവരെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം തൂങ്ങി മരിച്ചു.കൈ നരമ്പ് മുറിച്ച് ആത്മഹത്യ ചെയ്യാനുള്ള ശ്രമം പരാജയപ്പെട്ടതോടെയാണ് തൂങ്ങിമരിച്ചത്

ALSO READ:ചെന്നൈയിൽ കനത്ത മഴ; കൂടുതൽ ട്രെയിനുകൾ റദ്ദാക്കി

മിർസാപുർ സ്വദേശിയായ അരുൺ കുമാർ വിഷാദരോഗിയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.അരുൺ കുമാർ റായ്ബറേയിലെ റെയിൽവേ ക്വാർട്ടേഴ്സിലാണ് ഭാര്യയും മക്കളുമായി താമസിച്ചു വന്നത്. രണ്ടു ദിവസമായി ഡോക്ടർ ജോലി സ്ഥലത്ത് എത്താത്തതിനാൽ സഹപ്രവർത്തകർ അന്വേഷിച്ചെത്തിയിരുന്നു. വിളിച്ചിട്ടും അനക്കമില്ലാത്തതിനെ തുടർന്ന് വാതിൽ ചവിട്ടി തുറന്ന് അകത്തു കയറിയപ്പോൾ രക്തത്തിൽ കുളിച്ചു കിടക്കുന്ന ഡോക്ടറേയും കുടുംബത്തേയുമാണ് കണ്ടത്.

ALSO READ: ‘ഭക്ഷണം കഴിക്കുന്നതിന് മുൻപ് ഒരു തല്ല് തരൂ…’; തല്ലി തീറ്റിക്കുന്ന റെസ്റ്റോറന്റിൽ കച്ചവടം പൊടിപൊടിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News