ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം ആര്‍മി ഡോക്ടര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു

ഭാര്യയെ കൊലപ്പെടുത്തിയ ശേഷം റിട്ടയേര്‍ഡ് ആര്‍മി ഡോക്ടര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് സ്വദേശിയായ ജാഥുനാഥ് മിത്ര(84)യാണ് ഭാര്യ മന്ദിര മിത്ര(73)യെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചത്. നേത്രരോഗവിദഗ്ധനായ ജാഥുനാഥ് മിത്ര സൈന്യത്തില്‍നിന്ന് വിരമിച്ച ഡോക്ടറാണ്.

ആസിഡ് കഴിച്ച് ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയ ജാഥുനാഥ് മിത്രയെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീട്ടില്‍ നിന്നും കൃത്യം നടത്താന്‍ ഉപയോഗിച്ച ആയുധങ്ങളും കണ്ടെടുത്തു. ഗൃഹനാഥന്റെ ആത്മഹത്യാക്കുറിപ്പും ഈ മേശയിലുണ്ടായിരുന്നു. രണ്ട് ആത്മഹത്യാക്കുറിപ്പുകള്‍ പോലീസ് വീട്ടില്‍നിന്ന് കണ്ടെടുത്തിട്ടുണ്ട്.

Also Read : ആദ്യം കണ്ടപ്പോള്‍ ഞെട്ടി, പിന്നീടാണ് കോപ്പിയടിച്ചതാണെന്ന് മനസിലായത്; കണ്ണൂർ സ്‌ക്വാഡിനെ ചുരണ്ടിയെടുത്ത് ബോളിവുഡ്

ആദ്യത്തെ കത്തില്‍ താന്‍ ഭാര്യയെ കൊലപ്പെടുത്തിയെന്നും ജീവനൊടുക്കാന്‍ തീരുമാനിച്ചെന്നുമാണ് എഴുതിയിരുന്നത്. തന്റെ ജീവിതത്തില്‍ ഒരുപാട് തെറ്റുകള്‍ സംഭവിച്ചതായും ഇതില്‍ എഴുതിയിരുന്നു. ബുധനാഴ്ച രാവിലെ വീട്ടിലെത്തിയ ജോലിക്കാരിയാണ് ഗൃഹനാഥനെ അവശനിലയില്‍ വീട്ടില്‍ കണ്ടെത്തിയത്. ശരീരമാസകലം നിരവധിതവണ കുത്തേറ്റ നിലയിലായിരുന്നു മന്ദിരയുടെ മൃതദേഹം.

വീട്ടിലെ കസേരയില്‍ അവശനായനിലയിലാണ് ജാഥുനാഥ് മിത്രയെ കണ്ടെത്തിയത്. ഇദ്ദേഹത്തിന്റെ ശരീരത്തിലും കുത്തേറ്റ മുറിവുകളുണ്ടായിരുന്നു. ഒരുകോടിയോളം രൂപ വിലവരുന്ന വസ്തു വില്‍പ്പന നടത്തിയതിലും ചില പ്രശ്നങ്ങളുണ്ടായി. ഇതിന്റെ പേരില്‍ അടുത്തചിലരുമായി തര്‍ക്കങ്ങളുണ്ടായെന്നും ആത്മഹത്യാ കുറിപ്പില്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News