കൈക്കൂലി കേസിൽ അസ്ഥിരോഗ വിദഗ്ധന്‍ പിടിയില്‍: വീട്ടില്‍ നിന്ന് കണ്ടെടുത്തത് 15 ലക്ഷത്തിന്‍റെ നോട്ടുകള്‍

ശസ്ത്രക്രിയക്ക് 3000 രൂപ കൈക്കൂലി വാങ്ങിയ കേസിൽ തൃശൂർ മെഡിക്കൽ കോളേജിലെ ഡോക്ടര്‍ അറസ്റ്റില്‍. അസ്ഥിരോഗ വിദഗ്ധന്‍ ഡോക്ടർ ഷെറി ഐസക്കാണ് ചൊവ്വാ‍ഴ്ച പിടിയിലായത്. ഡോക്ടറുടെ വീട്ടിൽ നിന്നും 15 ലക്ഷത്തിലേറെ രൂപ കണ്ടെത്തി.

500, 2000, 100, 200 ന്‍റെ നോട്ടുകെട്ടുകളാണ് വിജിലൻസ് റെയ്ഡിൽ കണ്ടെത്തിയത്. പണം വിജിലൻസ് എണ്ണിത്തിട്ടപ്പെടുത്തുകയാണ്. രണ്ടായിരത്തിന്‍റെ 25 നോട്ട് കെട്ടുകൾ കൂട്ടത്തിലുണ്ട്. നോട്ട്കെട്ടുകൾ എണ്ണിത്തിട്ടപ്പെടുത്താനായി നോട്ടെണ്ണൽ യന്ത്രം ഇവിടേക്ക് എത്തിച്ചിട്ടുണ്ട്. നിരവധി ഉദ്യോഗസ്ഥരാണ് സ്ഥലത്തുള്ളത്.

ALSO READ: മറുനാടന്‍ മലയാളിയും ഷാജന്‍റെ സ്വന്തം കോണ്‍ഗ്രസും, നേതാക്കള്‍ എതിര്‍ത്തിട്ടും നേതൃത്വം കൈവിടുന്നില്ല

തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന രോഗിയുടെ ശസ്ത്രക്രിയ നടത്തുന്നതിനാണ് പരാതിക്കാരനോട് ഡോ ഷെറി ഐസക് 3000 രൂപ കൈക്കൂലി ആവശ്യപ്പെട്ടത്. പണം താൻ സ്വകാര്യ പ്രാക്ടീസ് ചെയ്യുന്ന ഓട്ടു പാറയിലുള്ള ക്ലിനിക്കിൽ എത്തിക്കാനായിരുന്നു ഡോക്ടർ നിർദ്ദേശിച്ചത്. ശസ്ത്രക്രിയക്ക് ഡേറ്റ് നൽകാതെ നിരവധി തവണ രോഗിയുടെ കുടുംബത്തെ കൈക്കൂലി ലഭിക്കുന്നതിനായി ഇയാൾ നടത്തിച്ചിരുന്നു.

ഒടുവിൽ കൈക്കൂലി ആവശ്യപ്പെട്ടതോടെ പരാതിക്കാരൻ വിജിലൻസിനെ സമീപിച്ചു. രേഖാമൂലം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഫിനോഫ്തലിൻ പുരട്ടിയ നോട്ട് വിജിലൻസ് കൊടുത്തയച്ചു. ഓട്ടു പാറയിലുള്ള ക്ലിനിക്കിൽ എത്തിയ പരാതിക്കാരൻ ഡോ ഷെറി ഐസകിന് കൈക്കൂലി നൽകിയപ്പോൾ മറഞ്ഞുനിന്ന വിജിലൻസ് സംഘം കൈയോടെ പിടികൂടുകയായിരുന്നു.

ALSO READ: ഇ ഡി ഡയറക്ടറുടെ കാലാവധി നീട്ടിയത് സുപ്രീം കോടതി റദ്ദാക്കി: കേന്ദ്രത്തിന് വന്‍ തിരിച്ചടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News