പാലക്കാടിന്റെ സ്പന്ദനമായി ഡോ. പി സരിന്‍…

പതിവില്‍ നിന്ന് വ്യത്യസ്തമായി ചൊവ്വാഴ്ച പുലര്‍ച്ചെ നാലുമണിക്ക് തന്നെ പാലക്കാട് നിയമസഭാമണ്ഡലത്തിലെ ഇടത് സ്വതന്ത്ര സ്ഥാനാര്‍ത്ഥി ഡോക്ടര്‍ പി സരിന്റെ പ്രചാരണ പരിപാടികള്‍ ആരംഭിച്ചിരുന്നു. പുലര്‍ച്ചെ നാലുമണിക്ക് പാലക്കാട് ഫിഷ് മാര്‍ക്കറ്റിലായി ആദ്യ പ്രചരണം.

മത്സ്യത്തൊഴിലാളികളെ കണ്ടും കേട്ടും അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമെന്ന് ആത്മവിശ്വാസം പകര്‍ന്നുമാണ് പര്യടനത്തിന്റെ ആദ്യഭാഗം അവസാനിപ്പിച്ചത്.

പിന്നാലെ സിവില്‍ സ്റ്റേഷനിലും കോടതിയിലുമെത്തി ഉദ്യോഗസ്ഥരെയും വക്കീലന്‍മാരെയും നേരില്‍ കണ്ട് വോട്ടഭ്യര്‍ത്ഥിച്ചു.മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന്‍ കൂടിയായ ഡോക്ടര്‍ പി സരിനെ ഏറെ ആവേശത്തോടെയാണ് ജീവനക്കാര്‍ സ്വീകരിച്ചത്.

11 മണിയോടെ വിക്ടോറിയ കോളേജിലെത്തിയ സ്ഥാനാര്‍ത്ഥിക്ക് വര്‍ണ്ണാഭമായ സ്വീകരണം ആയിരുന്നു ക്യാമ്പസില്‍ ഒരുക്കിയത്. വോട്ടഭ്യര്‍ത്ഥനകള്‍ക്കിടയില്‍ രാഷ്ട്രീയവും വ്യക്തി ജീവിതവും ഐഎഎഎസ് കാലഘട്ടവുമെല്ലാം സംബന്ധിച്ച വിദ്യാര്‍ത്ഥികളുടെ ചോദ്യങ്ങള്‍ക്ക് ഡോക്ടര്‍ പി.സരിന്‍ മറുപടി നല്‍കി.

ക്യാന്റീനില്‍ കുട്ടികളുടെ ചായപ്പാട്ടിനും താളം പിടിച്ച ശേഷമാണ് മടങ്ങിയത്. പിഎംജി സ്‌കൂളിലും, മോയന്‍സിലുമെത്തി അധ്യാപകരെയും വിദ്യാര്‍ത്ഥികളെയും കണ്ട് വോട്ട് അഭ്യര്‍ത്ഥിച്ചു. ചെമ്പൈ സംഗീത കോളേജില്‍ ഇമ്പമുള്ള ഈണങ്ങള്‍ കൊണ്ടാണ് സ്ഥാനാര്‍ത്ഥിയെ വിദ്യാര്‍ത്ഥികള്‍ സ്വീകരിച്ചത്. അധ്യാപകരോടുള്ള വോട്ടഭ്യര്‍ത്ഥനയ്ക്കിടയില്‍ ചെമ്പൈയുടെ ചരിത്രവും വികസന സങ്കല്‍പ്പങ്ങളും സംസാരവിഷയമായി.

വൈകുന്നേരം 4:30 ന് മാത്തൂര്‍ പൊടി കുളങ്ങരയില്‍ നിന്ന് ആരംഭിച്ച റോഡ് ഷോ ജനപങ്കാളിത്തം കൊണ്ട് തന്നെ ശ്രദ്ധേയമായി. ബംഗ്ലാവ് സ്‌കൂള്‍, ചുങ്കമന്ദവും, പല്ലഞ്ചാത്തന്നൂരും, അമ്പാടും, വീശ്വലവും, അയ്യപ്പന്‍ കാവും, വെട്ടിക്കാടും പിന്നിട്ട റോഡ് ഷോ ആനിക്കോട് സമാപിക്കുമ്പോഴേക്കും നേരമിരുട്ടിയിരുന്നെങ്കിലും ആളും ആരവവും അടങ്ങിയിരുന്നില്ല.

സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വരദരാജന്‍,വത്സന്‍ പനോളി ജില്ലാ കമ്മിറ്റി അംഗങ്ങളായ ശാന്തകുമാരി എംഎല്‍എ (കോങ്ങാട്),അനിതാനന്ദന്‍ , വടക്കഞ്ചേരി ഏരിയാ സെക്രട്ടറി പി കണ്ണന്‍ എന്നിവര്‍ വിവിധയിടങ്ങളില്‍ സ്ഥാനാര്‍ത്ഥിയെ അനുഗമിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News