ഇസ്രയേല്‍ – ഹമാസ് യുദ്ധം; ഡ്യൂട്ടിക്കിടെ മകന്റെ മൃതദേഹം കാണേണ്ടിവന്ന ഡോക്ടറായ അച്ഛന്‍; ഹൃദയംനുറുങ്ങുന്ന കാഴ്ച, വീഡിയോ

ഇപ്പോള്‍ സോഷ്യല്‍മീഡിയയെ സങ്കടപ്പെടുത്തുന്നത് ഗാസയിലെ ആശുപത്രിയില്‍ ഡ്യൂട്ടിക്കിടെ തന്റെ മകന്റെ മൃതദേഹം കാണേണ്ടിവന്ന ഒരു ഡോക്ടറായ അച്ഛന്റെ കരളലിയിപ്പിക്കുന്ന ദൃശ്യങ്ങളാണ്. ഇസ്രയേല്‍ – ഹമാസ് യുദ്ധത്തിനിടയിലാണ് പലസ്തീനിലെ ഗാസയിലുള്ള മകന്‍ മരണപ്പെടുന്നതും കുടുംബങ്ങള്‍ക്ക് പരുക്കേല്‍ക്കുന്നതും. എന്നാല്‍ ഇതൊന്നും അറിയാതെ മരിച്ച കുട്ടിയുടെ അച്ഛന്‍ ആ സമയം ആശുപത്രിയില്‍ ഡ്യൂട്ടിയിലായിരുന്നു.

Also Read : കളിയും ചിരിയുമില്ല; കുട്ടികളുടെ മാനസികാരോഗ്യം നിലനിര്‍ത്താന്‍ പെടാപ്പാടുമായി പലസ്‌തീനിലെ അമ്മമാര്‍

യുദ്ധത്തില്‍ പരുക്കേറ്റ ആളുകളെ ആശുപത്രിയില്‍ കൊണ്ടുവന്നപ്പോഴാണ് മരിച്ചവരുടെ കൂട്ടത്തില്‍ തന്റെ മകനുണ്ടെന്നും പരുക്കേറ്റവരുടെ കൂട്ടത്തില്‍ തന്റെ കുടുംബം ഉണ്ടെന്നും ഡോക്ടറായ ആ പിതാവ് മനസിലാക്കുന്നത്. ആക്രമണത്തില്‍ പരുക്കേറ്റ കുട്ടി തന്റെ അച്ഛനെ കെട്ടിപ്പിടിച്ച് കരയുന്നതും മരിച്ച മകന്റെ മുഖം അവസാനമായി ആ അച്ഛന്‍ ഒരുനോക്ക് കാണുന്നതും വീഡിയോയില്‍ കാണാന്‍ സാധിക്കും.

Also Read : ഹമാസിന്റെ മുതിര്‍ന്ന സൈനിക കമാന്‍ഡര്‍ കൊല്ലപ്പെട്ടുവെന്ന് ഇസ്രയേല്‍; സ്ഥിരീകരിക്കാതെ ഹമാസ്

അതേസമയം ഇസ്രയേൽ ഹമാസിനെതിരെ കരയുദ്ധം ഏത് നിമിഷവും ഉണ്ടാവാമെന്ന സൂചനകൾ ഉയരുന്നതിനിടെ ഗാസയ്ക്കു മേലുള്ള അധിനിവേശം അബദ്ധമാകുമെന്ന മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്‍. ഗാസയിലേക്കുള്ള കടന്നുകയറ്റം ഇസ്രയേല്‍ ചെയ്യുന്ന വലിയ അബദ്ധമായിരിക്കുമെന്നും ബൈഡന്‍ പ്രതികരിച്ചു.

ഹമാസ് പ്രകടമാക്കുന്ന ഭീകരവാദത്തിന്റെ പേരില്‍ പലസ്തീനിലെ മുഴുവന്‍ ജനങ്ങളും ക്രൂശിക്കപ്പെടേണ്ടവരല്ലെന്ന് ബൈഡന്‍ അഭിപ്രായപ്പെട്ടു. ഗാസയിലെ കുടിവെള്ളവും ഭക്ഷണവും ഇന്ധനവുമുള്‍പ്പടെയുള്ള അവശ്യവസ്തുക്കളുടെ വിതരണം പുനഃസ്ഥാപിക്കാൻ യു.എസിന്റെ ഭാഗത്ത് നിന്നും ഇടപെടല്‍ ഉണ്ടാകുമെന്നും ഒരു മാധ്യമത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ ജോ ബൈഡന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News