ഡോ. വന്ദനാ ദാസിന്റെ കൊലപാതകം, പ്രതി സന്ദീപിനെ പൊതുവിദ്യാഭ്യാസ വകുപ്പ് സസ്പെൻഡ് ചെയ്തു

ഡോക്ടർ വന്ദനാ ദാസിനെ കൊലപ്പെടുത്തിയ അധ്യാപകൻ ജി. സന്ദീപിനെ പൊതുവിദ്യാഭ്യാസ വകുപ്പ് സസ്പെൻഡ് ചെയ്തു. പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടിയുടെ നിർദ്ദേശപ്രകാരം വകുപ്പുതല അന്വേഷണം നടത്തിയാണ് സസ്പെൻഷൻ. നെടുമ്പന യുപി സ്കൂളിലെ അധ്യാപകനാണ് ജി.സന്ദീപ്. കൂടുതൽ കർശനമായ തുടർനടപടികൾ ഉണ്ടാകുമെന്ന് മന്ത്രി അറിയിച്ചു.

വെളിയം ഉപജില്ലയിലെ എയ്ഡഡ് സ്കൂൾ ആയ യുപിഎസ് വിലങ്ങറയിൽ നിന്ന് തസ്തിക നഷ്ടപ്പെട്ട് സംരക്ഷിതാധ്യാപകനായി 2021 ഡിസംബർ 14 മുതൽ കുണ്ടറ ഉപജില്ലയിലെ എയ്ഡഡ് സ്കൂൾ ആയ യുപിഎസ് നെടുമ്പനയിൽ ഹെഡ് ടീച്ചർ വേക്കൻസിയിൽ യു പി എസ് ടി ആയി ജോലി നോക്കുകയായിരുന്നു സന്ദീപ്.

കൊട്ടാരക്കര താലൂക്ക് ആശുപത്രിൽ ഡ്യൂട്ടിക്കിടെ ഡോക്ടറെ കൊലപ്പെടുത്തിയ സംഭവം സർക്കാർ ഗൗരവത്തോടെയാണ് കാണുന്നതെന്ന് മന്ത്രി വി.എൻ വാസവൻ പറഞ്ഞു.
പൈശാചികമായ സംഭവമാണിതെന്നും സർക്കാറിന്റെ ഭാഗത്ത് നിന്നും വിട്ടുവീഴ്ചയില്ലാത്ത നടപടി പ്രതിക്കെതിരെ ഉണ്ടാകുമെന്നും അദ്ദേഹം പ്രതികരിച്ചു. ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത സംഭവമാണിതെന്നും സമൂഹം ഒന്നടങ്കം ഇതിനെതിരെ നിലപാടെടുക്കണമെന്നും മന്ത്രി കെ എൻ ബാലഗോപാൽ പ്രതികരിച്ചു. സർക്കാറിന്റെ ഭാഗത്തുനിന്നും ശക്തമായ നടപടി ഉണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News