ബോധരഹിതനായ ആറ് വയസുകാരനെ റോഡിന് നടുവിൽ വെച്ച് സി പി ആർ നൽകി രക്ഷിച്ച് ഡോക്ടർ. ആന്ധാപ്രദേശിലെ വിജയവാഡയിലാണ് സംഭവം. ഇലക്ട്രിക് ഷോക്ക് മൂലമാണ് കുട്ടി ബോധരഹിതനായത് ഇത് ശ്രദ്ധയിൽപ്പെട്ട ഡോക്ടർ കുഞ്ഞിന് സിപിആർ കൊടുത്ത് രക്ഷപ്പെടുത്തുകയായിരുന്നു. അഞ്ച് മിനുട്ടോളമാണ് ഡോക്ടർ കുഞ്ഞിന് സിപി ആർ നൽകിയത്.
സംഭവത്തിൽ എക്സ് പ്ലാറ്റ്ഫോമിൽ സുധാകർ എന്നയാൾ പങ്കുവെച്ച വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.
𝑫𝒐𝒄𝒕𝒐𝒓 𝑷𝒆𝒓𝒇𝒐𝒓𝒎𝒔 𝑪𝑷𝑹 𝒐𝒏 𝒓𝒐𝒂𝒅, 𝒔𝒂𝒗𝒆𝒔 𝒍𝒊𝒇𝒆!
In Vijayawada, a 6-year-old boy faced a life-threatening situation after an accidental electric shock left him unconscious.
A doctor passing by noticed a distressed father carrying his son and immediately… pic.twitter.com/DBlxTxqpNr
— Sudhakar Udumula (@sudhakarudumula) May 17, 2024
‘റോഡിലൂടെ നടന്ന് പോകുന്നതിനിടയിലാണ് ഡോക്ടർ കുഞ്ഞിനേയും കയ്യിലെടുത്തുകൊണ്ട് പരിഭ്രാന്തരായി നിൽക്കുന്ന മാതാപിതാക്കളെ കണ്ടത്. കുഞ്ഞിനെ കണ്ട ഉടനെ തന്നെ ശ്വാസമെടുക്കാൻ കഴിയുനില്ല എന്ന് മനസിലാക്കിയ ഡോകട്ർ ഉടൻ റോഡിൽ വെച്ച് തന്നെ സി പി ആർ നൽകുകയായിരുന്നു. അഞ്ച് മിനുട്ടിന് ശേഷം കുട്ടി വീണ്ടും ശ്വാസമെടുക്കാൻ തുടങ്ങിയതോടെ ഡോക്ടർ സിപിആർ അവസാനിപ്പിക്കുകയും, കുട്ടിയെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു’, സംഭവത്തിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ട് എക്സിൽ സുധാകർ എന്നയാൾ കുറിച്ചു.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here