ഡോക്ടര്‍ ഷഹനക്ക് സഹപാഠികളുടെയും അധ്യാപകരുടെയും അന്ത്യാഞ്ജലി…

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ആത്മഹത്യ ചെയ്ത ഡോക്ടര്‍ ഷഹനക്ക് സഹപാഠികളുടെയും അധ്യാപകരുടെയും ആദരാഞ്ജലി. കോളേജ് അങ്കണത്തില്‍ നടന്ന അനുസ്മരണ യോഗത്തില്‍ വിദ്യാര്‍ഥികളും അധ്യാപകരും ഷഹനയെ അനുസ്മരിച്ചു. ഷഹനക്കൊപ്പമെന്ന സന്ദേശം നല്‍കി മെഴുകുതിരി തെളിയിച്ചു.

READ ALSO:ജമ്മുകാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ നടപടി; ഹര്‍ജികളില്‍ സുപ്രീംകോടതി വിധി തിങ്കളാഴ്ച

ഏതന്വേഷണവുമായി സഹകരിക്കുമെന്നും ഇനിയൊരു വിദ്യാര്‍ഥിക്കും ഷഹനയുടെ അവസ്ഥയുണ്ടാകരുതെന്നും പി ജി ഡോക്ടേഴ്‌സ് അസോസിയേഷന്‍ യോഗത്തില്‍ പറഞ്ഞു. അനുമസ്മരണ കൂട്ടായ്മയില്‍ കെജിഎംസിടിഎ സംസ്ഥാന സെക്രട്ടറി ഡോ. റോസനാര ബീഗം, കെജിഎംസിടിഎ യൂണിറ്റ് സെക്രട്ടറി ഡോ.ആര്‍.സി.ശ്രീകുമാര്‍, ഐഎംഎ ഭാരവാഹി ഡോ. കവിത രവി തുടങ്ങിയവര്‍ സംസാരിച്ചു.

READ ALSOയൂത്ത് കോണ്‍ഗ്രസ് വ്യാജന്‍മാര്‍ക്കെതിരെ പൊതുസമൂഹം ജാഗ്രത പുലര്‍ത്തണം; ജാഗ്രതാ സദസ്സ് സംഘടിപ്പിച്ച് ഡിവൈഎഫ്‌ഐ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News