‘മരിക്കാന്‍പോവുകയാണ്’ അവസാനമായി ഷഹ്നയുടെ വാട്‌സാപ്പ് സന്ദേശം;ബ്ലോക്ക് ചെയ്തശേഷം മെസേജ് ഡിലീറ്റ് ചെയ്ത് റുവൈസ്

ഡോ. ഷഹ്ന മരിച്ച സംഭവത്തില്‍, അറസ്റ്റിലായ ഡോ. ഇ.എ.റുവൈസിന്റെ പിതാവിനെയും പ്രതിയാക്കി. കരുനാഗപ്പള്ളി കോഴിക്കോട് ഇടയില വീട്ടില്‍ അബ്ദുല്‍ റഷീദിനെയാണ് രണ്ടാം പ്രതിയാക്കിയത്. മരണത്തിനു കാരണമായ സ്ത്രീധനത്തിനായി സമ്മര്‍ദം ചെലുത്തിയെന്നതിനാലാണ് ഇയാളെ പ്രതിയാക്കിയത്. കൂടുതല്‍പ്പേര്‍ പ്രതികളാകുമോയെന്നത് പോലീസ് പരിശോധിക്കുകയാണ്. റുവൈസിന്റെ പിതാവ് ഉള്‍പ്പെടെയുള്ള ബന്ധുക്കള്‍ സ്ത്രീധനത്തുക ചോദിക്കുകയും അതിനായി സമ്മര്‍ദം ചെലുത്തുകയും ചെയ്തതായി ഷഹ്നയുടെ മാതാവ് പോലീസിനു മൊഴിനല്‍കിയിരുന്നു.

ALSO READ‘മരിക്കാന്‍പോവുകയാണ്’ അവസാനമായി ഷഹ്നയുടെ വാട്‌സാപ്പ് സന്ദേശം;ബ്ലോക്ക് ചെയ്തശേഷം മെസേജ് ഡിലീറ്റ് ചെയ്ത് റുവൈസ്

റിമാന്‍ഡിലായ ഒന്നാം പ്രതി റുവൈസിനെ കസ്റ്റഡിയില്‍ വാങ്ങുന്നതിന് മെഡിക്കല്‍ കോളേജ് പോലീസ് അപേക്ഷ നല്‍കിയിട്ടുണ്ട്. ഇയാളെ ചൊവ്വാഴ്ച ഹാജരാക്കുന്നതിന് കോടതി ജയില്‍ അധികൃതര്‍ക്കു നിര്‍ദേശം നല്‍കി. റുവൈസിനെ അന്നുതന്നെ കസ്റ്റഡിയില്‍ വാങ്ങി തെളിവെടുക്കലും കൂടുതല്‍ ചോദ്യംചെയ്യലുമുണ്ടാകും. ഇരുവരുടെയും വിവാഹവുമായി ബന്ധപ്പെട്ട് വെഞ്ഞാറമൂട്ടിലും കരുനാഗപ്പള്ളിയിലും ചില ചടങ്ങുകള്‍ നടന്നു. ഇതേക്കുറിച്ചും പോലീസ് അന്വേഷിക്കും. ഷഹ്ന എഴുതിയ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തിരുന്നു. അതിലെ വരികളുടെയും പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ മൊഴികളുടെയും സാഹചര്യത്തെളിവുകളുടെയും അടിസ്ഥാനത്തിലാണ് റുവൈസിനെയും അച്ഛനെയും പ്രതിയാക്കിയത്.

ALSO READഓയൂർ തട്ടിക്കൊണ്ടുപോകൽ; പ്രതികളെ വീട്ടിലെത്തിച്ച് തെളിവെടുപ്പ്

വന്‍ തുക സ്ത്രീധനം ആവശ്യപ്പെട്ടതിനാല്‍ വിവാഹം മുടങ്ങിയതോടെയാണ് ഷഹ്ന ആത്മഹത്യ ചെയ്തതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ആത്മഹത്യാക്കുറിപ്പില്‍ റുവൈസിന്റെ പങ്ക് വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ടെന്ന് പോലീസ് കോടതിയെ അറിയിച്ചിട്ടുണ്ട്. റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ആത്മഹത്യാക്കുറിപ്പിലെ വരികള്‍ക്കുമപ്പുറം റുവൈസിന്റെ പങ്ക് സ്ഥിരീകരിക്കുന്ന വിവരങ്ങള്‍ കുറിപ്പിലുണ്ടെന്ന് ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. എത്രയുംവേഗം അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് സൈബര്‍ സിറ്റി അസിസ്റ്റന്റ് കമ്മിഷണര്‍ ഡി.കെ.പൃഥ്വിരാജ് പറഞ്ഞു.

ALSO READകാനത്തിന് വിട; മൃതദേഹം തിരുവനന്തപുരത്തെ സിപിഐ ആസ്ഥാനത്ത്

ഡോ. ഷഹ്ന മരിക്കും മുന്‍പ് റുവൈസിന് ഇക്കാര്യം ചൂണ്ടിക്കാട്ടി സന്ദേശമയച്ചുവെങ്കിലും അയാള്‍ പ്രതികരിച്ചില്ലെന്ന് പോലീസ് പറഞ്ഞു. ഇത്രയും സ്ത്രീധനം ചോദിച്ചാല്‍ തങ്ങള്‍ക്ക് അതു നല്‍കാനാകില്ലെന്നും മറ്റും പറഞ്ഞശേഷം താന്‍ മരിക്കുകയാണെന്നും ഷഹ്ന വാട്സാപ്പ് സന്ദേശം അയച്ചിരുന്നു. റുവൈസ് ഇതു വായിച്ചശേഷം ഷഹ്നയെ വാട്സാപ്പില്‍ ബ്ലോക്ക് ചെയ്യുകയായിരുന്നു. തുടര്‍ന്ന് വാട്‌സാപ്പില്‍ ഷഹ്ന അയച്ച എല്ലാ സന്ദേശങ്ങളും ഡിലീറ്റ് ചെയ്തു. ഒരു പെണ്‍കുട്ടിയുടെ മരണം തടയാമായിരുന്നിട്ടും അതിന് യുവ ഡോക്ടര്‍ തുനിഞ്ഞില്ലെന്നും പോലീസ് പറഞ്ഞു.

ALSO READ95 രൂപയുടെ ഷാംപു, ഫ്‌ളിപ്കാര്‍ട്ട് ഈടാക്കിയത് 140 രൂപ ; പണി വന്നത് പിന്നാലെ

ഇയാള്‍ വാട്സാപ്പ് സന്ദേശങ്ങള്‍ മായ്ച്ചുകളഞ്ഞെങ്കിലും ഷഹ്നയുടെ ഫോണില്‍നിന്ന് അത് പോലീസിനു ലഭിച്ചിട്ടുണ്ട്. ഇക്കാര്യങ്ങള്‍ റുവൈസ് പോലീസിനോടു സമ്മതിച്ചിട്ടുണ്ട്. റുവൈസിന്റെ ഫോണില്‍നിന്നു മായ്ച്ചുകളഞ്ഞ സന്ദേശങ്ങള്‍ തിരികെയെടുക്കാന്‍ പോലീസ് സൈബര്‍ ഓപ്പറേഷന്‍സ് വിഭാഗത്തിന്റെ സഹായംതേടും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News