ഡോ. ഷഹ്നയുടെ ആത്മഹത്യ; റുവൈസിന്റെ കുരുക്ക് മുറുകുന്നു, തെളിവുകള്‍ നിരത്തി പൊലീസ്

പി ജി വിദ്യാര്‍ത്ഥി ഡോക്ടര്‍ ഷഹ്നയുടെ ആത്മഹത്യയില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാന്‍ പൊലീസ്. റിമാന്‍ഡിലായ റുവൈസിന്റെയും, ഷഹ്നയുടെയും ഫോണുകള്‍ ഫോറന്‍സിക്ക് പരിശോധനക്കയക്കും. പ്രതിക്കായി പൊലീസ് കസ്റ്റഡി അപേക്ഷ നല്‍കും.

Also Read : ലഭിക്കുന്ന പരാതികളിലെല്ലാം സർക്കാരിനോട് വിശദീകരണം ചോദിക്കുന്ന ഗവർണറുടെ നടപടി അഭികാമ്യമല്ല; മുഖ്യമന്ത്രി

സംഭവത്തില്‍ പ്രതി ഡോക്ടര്‍ റുവൈസിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു. വന്‍ തുക സ്ത്രീധനം ആവശ്യപ്പെട്ടതില്‍ ഉണ്ടായ മനപ്രയാസമാണ് ആത്മഹത്യക്ക് കാരണം. റുവൈസിനെതിരെ ആത്മഹത്യാ പ്രേരണയ്ക്ക് തെളിവുണ്ടെന്ന് പോലീസ്.

റുവൈസ് കൂടുതല്‍ സ്ത്രീധനത്തുക ആവശ്യപ്പെട്ടതും അത് നല്‍കാന്‍ കഴിയാതെ വന്നതുമാണ് ഷഹനയുടെ ആത്മഹത്യയ്ക്ക് കാരണം. ഷഹനയുടെ മുറയില്‍ നിന്ന് കിട്ടിയ ആത്മഹത്യാക്കുറിപ്പും ബന്ധുക്കളുടെ മൊഴിയും ഇത് വ്യക്തമാക്കുന്നു. അവരുടെ സ്ത്രീധന മോഹം കാരണം ജീവിതം അവസാനിപ്പിക്കുന്നു എന്നായിരുന്നു ഷഹ്നയുടെ ആത്മഹത്യ കുറുപ്പില്‍ ഉണ്ടായിരുന്നത്.

Also Read : ഒടുവില്‍ കുറ്റസമ്മതം നടത്തി താലിബാന്‍; തിരിച്ചടി തുറന്നു സമ്മതിച്ച് മന്ത്രി

ആത്മഹത്യാപ്രേരണയ്ക്ക് റുവൈസിനെതീരെ തെളിവുകള്‍ ലഭിച്ചതായി പോലീസ് സ്ഥിരീകരിച്ചു. കരുനാഗപ്പള്ളിയിലെ വീട്ടില്‍ വച്ചാണ് റുഹൈസിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് മെഡിക്കല്‍ കോളേജ് സ്റ്റേഷനില്‍ എത്തിച്ച് വിശദമായ ചോദ്യം ചെയ്തു.അതിന് ശേഷമാണ് റഹൈസിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.

ആത്മഹത്യാ പ്രേരണ കുറ്റവും, സ്ത്രീധന നിരോധന നിയമതത്തിലെ വകുപ്പുകളും ആണ് റുവൈസിനെതിരെ ചുമത്തിയത്. വഞ്ചിയൂര്‍ കോടതിയില്‍ ഹാജരാക്കിയ റഹൈസിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News