‘പുരസ്കാര തുക അനാഥ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കും, പാലക്കാട്ടെ ജനങ്ങളോട് സ്‌നേഹം; കൈരളി ടി വി ഡോക്‌ടേഴ്‌സ് അവാര്‍ഡ് സ്വന്തമാക്കിയ ഡോ. സോന നരിമാന്‍

കൈരളി ടി വി ഡോക്‌ടേഴ്‌സ് അവാര്‍ഡ് ലഭിച്ചതില്‍ സന്തോഷമെന്ന് ഡോ. സോന നരിമാന്‍. സര്‍ക്കാര്‍ മേഖലയില്‍ നിന്നുള്ള മികച്ച ഡോക്ടര്‍ക്കുള്ള പുരസ്‌കാരമാണ് ഡോ. സോന സ്വന്തമാക്കിയത്.  തനിക്കൊപ്പം കൊവിഡ് കാലത്ത് പ്രവര്‍ത്തിച്ച ടീമിന്‍റെ വിജയമാണ് ഈ അവാര്‍ഡിലേക്ക് നയിച്ചചെന്നും പാലക്കാട് ജില്ലാ ആശുപത്രിയില്‍ തന്നോടൊപ്പം പ്രവര്‍ത്തിച്ചവര്‍ക്ക് അവാര്‍ഡ് സമര്‍പ്പിക്കുന്നതായും അവര്‍ പറഞ്ഞു.

Also Read- കൊവിഡിനും എയ്ഡ്സിനും മുന്നിൽ പതറാത്ത ധീര വനിതാ ഡോക്ടർ; കൈരളി ടിവി ഡോക്ടേഴ്‌സ് പുരസ്കാര നേട്ടത്തിൽ ഡോക്ടർ സോനാ നരിമാൻ

പുരസ്കാരത്തോടൊപ്പം ലഭിച്ച തുക അനാഥരായ രണ്ട് പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി ചെലവ‍ഴിക്കുമെന്ന് അവര്‍ വേദിയില്‍ പ്രഖ്യാപിച്ചു. അവാര്‍ഡിന് തന്നെ തെരഞ്ഞെടുത്ത കൈരളി ടി വി ക്കും ജൂറികള്‍ക്കും പാലക്കാട് ജില്ലയിലെ സ്നേഹസമ്പന്നരായ ജനങ്ങള്‍ക്കും നന്ദി അറിയിക്കുന്നതായും അവര്‍ പറഞ്ഞു.

കൈരളി ടി വി ചെയര്‍മാന്‍ മമ്മൂട്ടി, ഡോ ജോണ്‍ ബ്രിട്ടാസ് എംപി, ആരാഗ്യമന്ത്രി വീണ ജോര്‍ജ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ALSO READ: പുതുപ്പള്ളിയിലെ സ്ഥാനാര്‍ത്ഥിത്വം; ആദ്യ പ്രതികരണം തിരുത്തി കെ സുധാകരന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News