ബ്രിട്ടനിലെ തിളക്കുള്ള ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തി; മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്ക് സാന്ത്വന ചികിത്സ; കൈരളിയുടെ അവാര്‍ഡ് തിളക്കത്തില്‍ ഡോ. മനോജ് കുമാര്‍

ഡോക്ടറാവുക, ബ്രിട്ടണില്‍ ജോലി ചെയ്യാനാവുക, അവിടെ 15 കൊല്ലം സേവനമനുഷ്ഠിക്കുക അങ്ങനെ ഒരാള്‍ നാട്ടിലേയ്ക്കു തിരിച്ചുവരുന്നു, മാനസികവെല്ലുവിളി നേരിടുന്നവര്‍ക്ക് സാന്ത്വനചികിത്സ എന്ന പുതിയ സങ്കല്‍പം കണ്ടെത്തുന്നു, പാവങ്ങള്‍ക്ക് ആ സേവനം സൗജന്യമായി നല്‍കുന്നു, ആ നിശ്ശബ്ദസേവനം ഒന്നരപ്പതിറ്റാണ്ടു തുടരുന്നു. ഇക്കാലത്ത് കാണാന്‍ കഴിയാത്ത മനുഷ്യസ്‌നേഹത്തിന്റെ അത്ഭുതം സൃഷ്ടിച്ച ആളാണ് ഡോ. ടി. മനോജ് കുമാര്‍. സന്നദ്ധ സേവന മേഖലയിലെ മികച്ച ഡോക്ടര്‍ക്കുള്ള 2023-ലെ കൈരളി പുരസ്‌കാരം ലഭിച്ച മൂന്ന് ഡോക്ടര്‍മാരില്‍ ഒരാള്‍ ഡോ. ടി മനോജ് കുമാറാണ്.

Also read- 18കാരിയെ സ്ത്രീകൾ പുരുഷന്മാർക്ക് കൈമാറി; മണിപ്പൂർ കൂട്ടബലാത്സംഗത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി എഫ് ഐ ആർ

മനോജ് ഡോക്ടര്‍ കോഴിക്കോട്ട് തുടങ്ങിയ ‘മെന്റല്‍ ഹെല്‍ത്ത് ആക്ഷന്‍ ട്രസ്റ്റ്’ ‘എം ഹാറ്റ്’ ഇന്നൊരു പ്രസ്ഥാനമാണ്. കേരളത്തിലെ 11 ജില്ലകളിലും സാന്നിധ്യം, 70-ഓളം ക്ലിനിക്കുകള്‍, അഞ്ചു ഡോക്ടര്‍മാര്‍, 65 ആരോഗ്യപ്രവര്‍ത്തകര്‍, ആയിരത്തോളം സന്നദ്ധപ്രവര്‍ത്തകര്‍. മാനസികവെല്ലുവിളി നേരിടുന്ന 6,500-ലേറെ പാവങ്ങള്‍ക്ക് ‘എം ഹാറ്റ്’ സേവനമെത്തിച്ചു കഴിഞ്ഞു. കേവല സാന്ത്വന ചികിത്സയല്ല മനോജ് ഡോക്ടറുടെ രീതി. മരുന്നുചികിത്സയുണ്ട്, കൗണ്‍സലിംഗുണ്ട്, പുനരധിവസിപ്പിക്കലുണ്ട്. മാനസികവെല്ലുവിളിനേരിടുന്നവര്‍ക്കുള്ള സമഗ്രപരിചരണമാണത്. സ്ത്രീകള്‍ക്കും ആദിവാസികള്‍ക്കും വേറിട്ട പരിണന അതിന്റെ മറ്റൊരു തലം. ഒരു കൊല്ലം ഒരു കോടി രൂപയുടെ സേവനം നല്‍കുന്നു. അതിനുള്ള പണം സാമൂഹികസേവന സംഘടനകളിലും വ്യക്തികളിലും നിന്ന് കണ്ടെത്തുന്നു.

മാനസിക വെല്ലുവിളി നേരിടുന്നവരെ പേടിക്കുകയും വെറുക്കുകയും സംശയത്തോടെ കാണുകയും അകറ്റി നിര്‍ത്തുകയും ചെയ്യരുത് എന്ന മനോജ് ഡോക്ടറുടെ മഹാസ്വപ്നം ഏറ്റെടുക്കാന്‍ കേരളത്തിനു കഴിഞ്ഞത് ഇവിടത്തെ ആരോഗ്യസംവിധാനത്തിന്റെ മികവാണ് എന്നതില്‍ നമുക്കെല്ലാം അഭിമാനിക്കാം. പ്രൈമറി ഹെല്‍ത്ത് സെന്ററുകളെയും പാലിയേറ്റീവ് കെയര്‍ സംവിധാനത്തെയും ഉപയോഗിച്ചാണ് എം ഹാറ്റ് മുന്നോട്ടുപോകുന്നത്.

Also Read- ‘പ്രതികരിക്കാന്‍ ഒരാഴ്ച പോലും വൈകരുതായിരുന്നു, പ്രധാനന്ത്രിയുടെ പ്രയോരിറ്റി അനുചിതം’; വിമര്‍ശിച്ച് ബിജെപി എംഎല്‍എ

ഇന്ത്യ ഉറ്റുനോക്കുന്ന മറ്റൊരു ‘കേരള മോഡ’ലായി ‘എം ഹാറ്റ്’ മാറിക്കഴിഞ്ഞു. ഒരു വര്‍ഷം മുമ്പ് ഹിമാചല്‍ പ്രദേശിലേയ്ക്ക് ഇവരുടെ സേവനമെത്തി. മഹാനഗരങ്ങളിലെ ചേരികളിലേയ്ക്കാണ് ഇനി യാത്ര. ആ സേവനം തുടങ്ങുന്നത് ബംഗളൂരുവിലായിരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News