ദരിദ്രർക്കും വേണം മാനസികാരോഗ്യം, കൈരളി ടി വി ഡോക്‌ടേഴ്‌സ് അവാര്‍ഡ് സ്വന്തമാക്കിയ ഡോ. ടി മനോജ് കുമാര്‍

കൈരളി ടി വി ഡോക്‌ടേഴ്‌സ് അവാര്‍ഡിന് തന്നെ തെരഞ്ഞെടുത്തതിന് കൈരളി ടി വിയ്ക്ക് നന്ദി പറഞ്ഞ് ഡോ. ടി മനോജ് കുമാര്‍. സാമൂഹിക സേവന മേഖലയില്‍ നിന്നുള്ള പുരസ്കാരത്തിനാണ് ഡോ. ടി മനോജ് കുമാര്‍ അർഹനായത്. ഒരു വ്യക്തിയ്ക്ക് ലഭിക്കുന്ന അവാർഡ് എന്നതിലുപരി സാമൂഹിക മാനസിക ആരോഗ്യ പദ്ധതി, പൊതുജന മാനസികാരോഗ്യം എന്നീ മേഖലകൾക്ക് ലഭിച്ച വലിയ അംഗീകാരമായിട്ടാണ് ഞാൻ ഇതിനെ കാണുന്നതെന്നും, ഗുരുതര മാനസിക ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്ന 90 ശതമാനത്തോളം വരുന്ന ദരിദ്രർക്ക് ചികിത്സ ലഭ്യമാക്കാനാണ് തന്റെ സംഘടന പ്രവർത്തിക്കുന്നതെന്നും മനോജ് കുമാർ പറഞ്ഞു.

Also Read- ‘കഴുത്തറപ്പന്‍ മനോഭാവമില്ലാത്ത ആശുപത്രി, ഒരു കല്ല് പണിക്കാരന്‍ കണ്ട സ്വപ്നം’, കൈരളി ചെയര്‍മാന്റെ പ്രത്യേകപുരസ്‌കാരം കണ്ണങ്കൈ കുഞ്ഞിരാമന്

മനോജ് കുമാറിന്റെ വാക്കുകൾ

ഇത്തരത്തിൽ ഒരു പുരസ്‌കാരത്തിന് എന്നെ തിരഞ്ഞെടുത്തതിന് കൈരളി ടിവിക്ക് നന്ദി. ഈ അവാർഡ് ലഭിച്ചതിൽ സന്തോഷം. ഒരു വ്യക്തിയ്ക്ക് ലഭിക്കുന്ന അവാർഡ് എന്നതിലുപരി സാമൂഹിക മാനസിക ആരോഗ്യ പദ്ധതി, പൊതുജന മാനസികാരോഗ്യം എന്നീ മേഖലകൾക്ക് ലഭിച്ച വലിയ അംഗീകാരമായിട്ടാണ് ഞാൻ ഇതിനെ കാണുന്നത്. ആരോഗ്യ പരിപാലന മേഖലയിൽ അത്യധികം അവഗണിക്കപ്പെടുന്നത് മാനസികാരോഗ്യ മേഖലയാണ്. ഗുരുതര മാനസിക ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്ന 90 ശതമാനത്തോളം വരുന്ന ദരിദ്രർക്ക് വേണ്ടത്ര ചികിത്സ ലഭിക്കുന്നില്ല. ഈ ചികിത്സാ വിടവ് നികത്തുന്നതിന് വേണ്ടിയാണ് എം ഹാറ്റ് നിലകൊള്ളുന്നത്.

നിരവധി സർക്കാർ, സർക്കാർ ഇതര സംഘടനകളുമായി ചേർന്നുകൊണ്ടാണ് ഞങ്ങൾ പ്രവർത്തനം നടത്തുന്നത്. ഫിഷറീസ് വകുപ്പ്, പട്ടികവർഗ്ഗ വകുപ്പ്, കേരളത്തിലെ പല പാലിയേറ്റിവ് കെയർ സംഘടനകൾ എല്ലാം ഇതിൽ ഉൾപ്പെടും. ആയിരത്തോളം വരുന്ന സന്നദ്ധ പ്രവർത്തകരുടെ നിസ്വാർത്ഥ സേവനത്തിന്റെ പങ്ക് ഈ പ്രവർത്തനങ്ങൾക്കുണ്ട്. 65 ഓളം വരുന്ന എൻഹാറ്റിലെ എന്റെ സഹപ്രവർത്തകർക്കും ഞാൻ എന്റെ അവാർഡ് സമർപ്പിക്കുന്നു.

Also Read- ‘ഒരു ജനതയെ എങ്ങനെയാണ് ചേർത്ത് പിടിക്കേണ്ടത് എന്നതിന് ഏറ്റവും മനോഹരമായ ഉദാഹരമാണ് കൈരളി ടി വിയുടെ ഈ പുരസ്‍കാരം’;മന്ത്രി വീണാജോർജ്

കേരളത്തിനകത്തും പുറത്തുമായി പാർശ്വവൽകൃതരായ ജനങ്ങളുടെ മാനസിക സൗഖ്യത്തിനായി 15 വർഷത്തിലധികമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന സംഘടനയാണ് എൻഹാറ്റ്. കാലാവസ്ഥ വ്യതിയാനങ്ങൾ കൊണ്ട് തിരിച്ചടിയുണ്ടാകുന്ന തീരദേശ മേഖല, ഗോത്രവർഗ്ഗ മേഖല തുടങ്ങിയവയിലും വിദ്യാലയങ്ങളിലും കോളേജുകളിലും മാനസികാരോഗ്യത്തെ മുൻനിർത്തിയുള്ള ഞങ്ങളുടെ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News