ഡോക്ടര്‍ വന്ദന ദാസിന്റെ സംസ്‌കാരം ഇന്ന്

കൊല്ലപ്പെട്ട ഡോ വന്ദനദാസിന്റെ സംസ്‌കാര ചടങ്ങുകള്‍ ഇന്ന് രണ്ട് മണിക്ക് വീട്ടുവളപ്പില്‍ നടക്കും. പോസ്റ്റ്‌മോര്‍ട്ട നടപടികള്‍ക്കും, കൊല്ലത്തെ പൊതുദര്‍ശനത്തിനും ശേഷം ഇന്നലെ രാത്രി എട്ട് മണിക്കാണ് വന്ദനയുടെ മൃതദേഹം സ്വദേശമായ മുട്ടുചിറയിലെ വസതിയില്‍ എത്തിച്ചത്. ഭൗതിക ശരീരം വീട്ടില്‍ എത്തിച്ചതു മുതല്‍ നിരവധി പേരാണ് അന്തിമോപചാരമര്‍പ്പിക്കാന്‍ എത്തിക്കൊണ്ടിരിക്കുന്നത്.

ഇന്ന് മന്ത്രിമാര്‍, നിയമസഭാ സ്പീക്കര്‍, പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെയുള്ളവര്‍ വീട്ടിലെത്തി അന്തിമോപചാരമര്‍പ്പിക്കും. തിരക്ക് കണക്കിലെടുത്ത് കടുത്തുരുത്തിക്കും, കുറുപ്പുന്തറയ്ക്കും ഇടയില്‍ ഗതാഗത സഞ്ചാരത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിരവധി പൊലീസുകാരെയാണ് ഡ്യൂട്ടിക്കായി നിയോഗിച്ചിരിക്കുന്നത്.

ഇന്നലെയാണ് ഡോക്ടര്‍ വന്ദന ദാസ് കൊല്ലപ്പെടുന്നത്. അയല്‍വാസിയുമായി വഴക്കുണ്ടാക്കിയതിനെ തുടര്‍ന്ന് പരുക്കേല്‍ക്കുകയും തുടര്‍ന്ന് പൊലീസുകാര്‍ ആശുപത്രിയിലേക്ക് കൊണ്ടുവരികയും ചെയ്ത സന്ദീപാണ് കൊലചെയ്തത്. ഡ്യൂട്ടിയിലുണ്ടായിരുന്ന വന്ദനയേയും പൊലീസുകാരേയും ഉള്‍പ്പെടെ അഞ്ച് പേരെ ഇയാള്‍ കുത്തിവീഴ്ത്തുകയായിരുന്നു. യാതൊരു പ്രകോപനവുമില്ലാതെയായിരുന്നു ആക്രമണം. ഗുരുതരമായി പരുക്കേറ്റ വന്ദനയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News