അലഹാബാദ് എൻ ഐ ടിയിൽ ഡോക്ടറൽ പ്രോഗ്രാം; ഡിസംബർ 24 വരെ അപേക്ഷിക്കാം

അലഹാബാദ് മോത്തിലാൽ നെഹ്റു നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ (എൻ.ഐ.ടി) ഈവൻ സെമസ്റ്റർ പിഎച്ച്ഡി പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. അപ്ലൈഡ് മെക്കാനിക്സ്, ബയോടെക്നോളജി, കെമിക്കൽ എൻജിനിയറിങ്, കെമിസ്ട്രി, സിവിൽ എൻജിനിയറിങ്, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്, ഇലക്‌ട്രിക്കൽ എൻജിനിയറിങ്, ഇലക്‌ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിങ്, ഹ്യൂമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസസ്, മാത്തമാറ്റിക്സ്, മെക്കാനിക്കൽ എൻജിനിയറിങ്, ഫിസിക്സ് എന്നീ ഡിപ്പാർട്ട്‌മെൻറുകൾ സ്കൂൾ ഓഫ് മാനേജ്‌മന്റ് സ്റ്റഡീസ്, ജ്യോഗ്രഫിക് ഇൻഫർമേഷൻ സിസ്റ്റം (ജി.ഐ.എസ്.) സെൽ തുടങ്ങിയ മേഖലകളിലുള്ളവരാണ് അപേക്ഷിക്കേണ്ടത്.

ALSO READ: ചിക്കൻ കറി വിളമ്പിയത് കുറഞ്ഞുപോയി; ഹോട്ടലുടമയെ ഒരു സംഘം വെട്ടിപ്പരിക്കേൽപ്പിച്ചു

ഇൻസ്റ്റിറ്റ്യൂട്ട് സ്റ്റൈപ്പൻഡ്രി ഫുൾടൈം റിസർച്ച് സ്കോളർ, സ്പോൺസേഡ് ഫുൾടൈം റിസർച്ച് സ്കോളർ, അലഹാബാദ് എം.എൻ.എൻ.ഐ.ടി. സ്പോൺസേഡ് പ്രോജക്ട് ഫെലോ പാർട്ട്‌ടൈം റിസർച്ച് സ്കോളർ, സ്പോൺസേഡ് പാർട്ട്‌ടൈം റിസർച്ച് സ്കോളർ എന്നീ നാലുവിഭാഗങ്ങളിൽ പ്രവേശനം നൽകുന്നത്.

എൻജിനിയറിങ് പ്രവേശനത്തിനായി പ്രസക്തമായ ബ്രാഞ്ചിലുള്ള എൻജിനിയറിങ്/ടെക്നോളജി ഫസ്റ്റ് ക്ലാസ് മാസ്റ്റേഴ്സ് ബിരുദം അല്ലെങ്കിൽ എൻജിനിയറിങ് ബാച്ച്‌ലർ ബിരുദമോ സയൻസ്/അപ്ലൈഡ് ബയോളജിക്കൽ സയൻസസ്/കംപ്യൂട്ടർ ആപ്ലിക്കേഷൻ/അനുയോജ്യമായ മേഖലയിലെ മാസ്റ്റേഴ്സ് ബിരുദം എന്നിവയാണ് യോഗ്യത.

മാനേജ്‌മന്റ് ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസിലേക്ക് പ്രവേശനത്തിനായി മാനേജ്‌മന്റ് എൻജിനിയറിങ്/ടെക്നോളജി/ഇക്കണോമിക്സ്/കൊമേഴ്സ്/സയൻസ്/കംപ്യൂട്ടർ ആപ്ലിക്കേഷൻസ്/സോഷ്യൽ സയൻസ്/ഹ്യൂമാനിറ്റീസ് ഫസ്റ്റ് ക്ലാസ് മാസ്റ്റേഴ്സ് ബിരുദം. അല്ലെങ്കിൽ എൻജിനിയറിങ് ബാച്ച്‌ലർ ബിരുദം അല്ലെങ്കിൽ ബിരുദവും കുറഞ്ഞത് മൂന്നുവർഷം പ്രാക്ടീസിങ് ചാർട്ടേഡ് അക്കൗണ്ടൻറായി പ്രവൃത്തിപരിചയവുമാണ് യോഗ്യത.

ALSO READ: ഹാർദിക് അല്ല രോഹിത് തന്നെ ക്യാപ്റ്റനാകുമെന്ന് റിപ്പോർട്ട്

സയൻസിന്റെയും മാത്തമാറ്റിക്സിന്റെയും പ്രസക്തമായ മേഖലയിൽ ഫസ്റ്റ് ക്ലാസ് മാസ്റ്റേഴ്സ് ബിരുദം അല്ലെങ്കിൽ എൻജിനിയറിങ് ബാച്ച്‌ലർ ബിരുദമാണ് സയൻസിലേക്കുള്ള യോഗ്യത.

അപേക്ഷകർക്ക് ഗേറ്റ്/നെറ്റ്/സി.എസ്.ഐ.ആർ./ഐ.സി.എ.ആർ./ഐ.സി.എം.ആർ./ഡി.എസ്.ടി./ഡി.ആർ.ഡി.ഒ./എൻ.പി.സി.ഐ.എൽ/ ജി.പാറ്റ് തുടങ്ങിയ യോഗ്യതകൾ നിർബന്ധമാണ്. www.mnnit.ac.in എന്ന വെബ്സൈറ്റ് വഴി അപേക്ഷകൾ അയക്കാം. ഡിസംബർ 24 വൈകിട്ട് അഞ്ചുവരെയാണ് അപേക്ഷകൾ അയക്കുന്നതിനുള്ള സമയം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News