മൂര്‍ഖന്‍ പാമ്പിന്റെ വയറ്റില്‍ കുടുങ്ങിയ പ്ലാസ്റ്റിക് പാത്രം ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു മംഗളൂരുവിലെ ബണ്ട്വാളില്‍ ആണ് സംഭവം. കവലപടൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വാസന്തിയുടെ വീട്ടുപറമ്പിലാണ് പാമ്പിനെ കണ്ടത്.
അനങ്ങാന്‍ കഴിയാതെ കിടന്ന പാമ്പിനെ പാമ്പു പിടുത്തക്കാരന്‍ കിരണിന്റെ സഹായത്തോടെയാണ് ആശുപത്രിയില്‍ എത്തിക്കുന്നത്. തുടര്‍ന്ന് എക്‌സ്‌റേ എടുക്കുകയും പാമ്പിന്റെ വയറ്റില്‍ പാത്രം കണ്ടെത്തുകയുമായിരുന്നു.
അനസ്‌തേഷ്യ നല്‍കിയ ശേഷം ശസ്ത്രക്രിയയിലൂടെ പാത്രം പുറത്തെടുത്തു. വെറ്ററിനറി സര്‍ജന്‍ മംഗളൂരുവിലെ ഡോ. യശസ്വി നരവിയാണ് ശസ്ത്രക്രിയ നടത്തിയത്. പത്ത് വയസും അഞ്ച് മീറ്റര്‍ നീളവുമുള്ള പെണ്‍ മൂര്‍ഖനാണ് ശസ്ത്രക്രിയയ്ക്ക് വിധേയമായതെന്ന് ഡോക്ടര്‍ പറഞ്ഞു. പാമ്പിനെ വനപാലകരുടെ സഹായത്തോടെ കാട്ടില്‍ വിട്ടതായും അദ്ദേഹം വ്യക്തമാക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here