പി ജി ട്രെയിനി ഡോക്ടറുടെ കൊലപാതകത്തിൽ പ്രതിഷേധ ശക്തമാകുന്നു. കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തിന് നീതി ഉറപ്പാക്കണമെന്നും ആരോഗ്യ പ്രവർത്തകരുടെ സുരക്ഷക്കായി സെൻട്രൽ പ്രൊട്ടക്ഷഷൻ ആക്ട് നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധം. അതെ സമയം സംഭവത്തിൽ മമത സർക്കാറിനെതിരെ കടുത്ത വിമർശനങ്ങളാണ് ഉയരുന്നത്. നീതിക്ക് വേണ്ടി നിലകൊളളുമെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി പറയുമ്പോഴും നീതിക്കായി സമരം ചെയ്യുന്നവരെ ജയിലിലടയ്ക്കുകയാണെന്ന് ഇരയുടെ പിതാവ് ആരോപിച്ചു. സംഭവശേഷം കോളേജ് പ്രിന്‍സിപ്പലായിരുന്ന സന്ദീപ് ഘോഷ് രാജി വച്ചെങ്കിലും എട്ട് മണിക്കൂറിനുളളില്‍ കൊല്‍ക്കത്ത നാഷണല്‍ മെഡിക്കല്‍ കോളേജില്‍ പുതിയ നിയമനം നല്‍കിയ മമതാ സര്‍ക്കാരിന്റെ നടപടിയും സംശയാസ്പദമാണ്. സന്ദീപ് ഘോഷിന്റെ മൊഴികളിലും ആശുപത്രി രേഖകളിലും വൈരുധ്യമുണ്ടെന്നാണ് സിബിഐയുടെ കണ്ടെത്തല്‍.
അതേസമയം ആര്‍ജി കാര്‍ മെഡിക്കല്‍ കോളജ് പരിസരത്ത് 7 ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ് കൊല്‍ക്കത്ത പൊലീസ്. മെഡിക്കല്‍ കോളജ് പരിസരത്ത് ധര്‍ണകളോ, റാലികളോ അനുവദിക്കില്ലെന്ന് കൊല്‍ക്കത്ത പൊലീസ് അറിയിച്ചു. ഡോക്ടറുടെ കൊലപാതകവുമായി ബന്ധപ്പെട്ടുള്ള പ്രതിഷേധ പ്രകടനങ്ങളുടെ ഭാഗമായി ആശുപത്രിയ്ക്കു നേരെ ആക്രമണം നടന്നതിലും ആശുപത്രിയ്ക്കു മുന്നിലെ പ്രതിഷേധങ്ങള്‍ ഭൂരിഭാഗവും അക്രമാസക്തമാവുകയും ചെയ്യുന്ന സാഹചര്യത്തിലാണ് മെഡിക്കല്‍ കോളജ് പരിസരത്ത് കൊല്‍ക്കത്ത പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. സംഭവത്തില്‍ രാജ്യവ്യാപകമായി പ്രതിഷേധങ്ങള്‍ തുടരുന്ന പശ്ചാത്തലത്തില്‍ 2 മണിക്കൂര്‍ ഇടവേളയിട്ട് ഓരോ സംസ്ഥാനങ്ങളും തങ്ങളുടെ ക്രമസമാധാന നിലയെക്കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here