കൊൽക്കത്തയിലെ പി ജി ഡോക്ടറുടെ കൊലപാതകം; അന്വേഷണം അട്ടിമറിച്ചതിൽ പ്രതിഷേധിച്ച് ഡോക്ടര്‍മാര്‍ ഇന്ന് കമ്മിഷണർ ഓഫീസിലേക്ക് മാര്‍ച്ച് നടത്തും

Kolkata Doctor

കൊല്‍ക്കത്തയിലെ പിജി ഡോക്ടറുടെ കൊലപാതകത്തില്‍ സംസ്ഥാനത്ത് വ്യാപക പ്രതിഷേധം. അന്വേഷണത്തിലെ അട്ടിമറിയില്‍ ഡോക്ടര്‍മാര്‍ ഇന്ന് പൊലീസ് കമ്മീഷ്ണര്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തും. നാളെ കൊല്‍ക്കത്തയില്‍ ഇടതുസംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു. അതേ സമയം ബലാത്സംഗക്കേസിലെ പ്രതികള്‍ക്ക് വധശിക്ഷ നല്‍കാനുള്ള നിയനിര്‍മാണം കൊണ്ടുവരാനൊരുങ്ങുകയാണ് മമതാ സര്‍ക്കാര്‍. സംസ്ഥാനത്ത് സ്ത്രീസുരക്ഷയില്‍ സര്‍ക്കാരിന് വീഴ്ചയുണ്ടായെന്ന വിമര്‍ശനം ശക്തമായിരിക്കെയാണ് മമതയുടെ നീക്കം. യുവഡോക്ടറുടെ കൊലപാതകത്തില്‍ സംസ്ഥാനത്ത് പ്രതിഷേധം ആളിക്കത്തുകയാണ്.

Also Read: ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല; സിപിഐ എം നല്‍കിയ പിന്തുണയും അംഗീകാരവും മരിച്ചാലും മറക്കില്ല: കെ ടി ജലീല്‍ എംഎല്‍എ

അന്വേഷണത്തിലെ അട്ടിമറിയില്‍ ഡോക്ടര്‍മാരുടെയും ഇടതുസംഘടകളുടെയും നേതൃത്വത്തില്‍ പ്രതിഷേധറാലികള്‍ സംഘടിപ്പിച്ചു. പെണ്‍കുട്ടിക്ക് നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടുള്ള സമരത്തില്‍ ബംഗാളീ സിനിമാമേഖലയിലെ പ്രമുഖരും അണിനിരന്നു. നാളെയും കൊല്‍ക്കത്തയില്‍ വന്‍ പ്രകടനം നടത്താന്‍ ഇടതുമുന്നണി ആഹ്വാനം ചെയ്തിട്ടുണ്ട്. അതേ സമയം പ്രതിഷേധത്തില്‍ നിന്നും ശ്രദ്ധ തിരിക്കാനുള്ള നീക്കമാണ് തൃണമൂല്‍ സര്‍ക്കാര്‍ നടത്തുന്നത്. ബലാല്‍സംഗത്തിലെ പ്രതികള്‍ക്ക് വധശിക്ഷാ നടപ്പിലാക്കാനുളള നിയമനിര്‍മാണം കൊണ്ടുവരാനൊരുങ്ങുകയാണ് മമത.

Also Read: ‘എകെജി സെൻ്റർ ആക്രമണ കേസിൽ എന്നെ പ്രതിയാക്കാൻ വലിയ ശ്രമം നടന്നു, മറുനാടൻ മലയാളിയിലൂടെയാണ് ഈ നീക്കം ആരംഭിച്ചത്’: ഐ പി ബിനു

അതേ സമയം നിലവിലെ നിയമം പര്യാപ്തമാണെന്നും അത് നടപ്പിലാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് വീഴ്ചയുണ്ടായതായും കേന്ദ്രം കുറ്റപ്പെടുത്തിയിരുന്നു. മാത്രമല്ല ഡോക്ടറുടെ കൊലപാതകത്തിന് പിന്നാലെ സംസഥാനത്ത് സ്ത്രീകള്‍ക്കെതിരായ അക്രമസംഭവങ്ങള്‍ ഉണ്ടായതും മമതക്ക് തിരിച്ചടിയായി. പൊലീസ് കേസിനെ അട്ടിമറിക്കാനുള്ള നീക്കം നടത്തിയെന്ന ആരോപണവും ശക്തമാണ്. പ്രതിഷേധത്തില്‍റെ മറവില്‍ സംസ്ഥാനത്ത് അക്രമം അഴിച്ച് വിട്ട് ക്രമസമാധാനം തകര്‍ക്കുകയാണ് ബിജെപിയും തൃണമൂലും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News