വീർത്ത വയർ കാരണം നടക്കാൻ പോലും കഴിയില്ല കൂടാതെ കടുത്ത ശ്വാസ തടസ്സവും മുബൈയിലെ സ്വകാര്യ ആശുപത്രിയിൽ യുവതി ചികിത്സയ്ക്കായി എത്താനുണ്ടായ കാരണം ഇതാണ്. എന്നാൽ പരിശോധിച്ചപ്പോൾ ഡോക്ടർമാർ കണ്ടെത്തിയത് 20 കിലോയോളം ഭാരമുള്ള ഒരു വലിയ മുഴ. ഡോക്ടര്‍മാര്‍ നടത്തിയ വിദഗ്ധ പരിശോധനയില്‍ ഗര്‍ഭപാത്രത്തില്‍ ഒരു മുഴ വളരുന്നതായി കണ്ടെത്തി. കീഹോൾ ശസ്ത്രക്രിയ വഴി ഉടന്‍തന്നെ ആ മുഴ നീക്കം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. മുഴയില്‍ നിന്ന് 16.4 ലീറ്റര്‍ ഫ്ലൂയിഡ് ഡോക്ടര്‍മാര്‍ ആദ്യം നീക്കി. 45 മിനിറ്റ് നീണ്ട ശസ്ത്രക്രിയയ്ക്ക് ഒടുവില്‍ മുഴ പൂര്‍ണമായി ഡോക്ടര്‍മാര്‍ നീക്കം ചെയ്തു. വയര്‍ തുറന്നുള്ള ശസ്ത്രക്രിയ കൂടാതെ ഇത്ര വലിയ മുഴ നീക്കം ചെയ്യുന്നത് ആദ്യമായാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
Also read: സുഡാനിലെ ഖാര്‍ത്തൂമില്‍ 24 മണിക്കൂര്‍ വെടിനിര്‍ത്തല്‍ വിജയം
യുവതിക്ക് നിലവില്‍ ആരോഗ്യപ്രശ്നങ്ങള്‍ ഒന്നുമില്ലെന്നും പൂര്‍ണ ആരോഗ്യവതിയാണെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ആറുമാസം മുന്‍പാണ് യുവതിയുടെ വയര്‍ വീര്‍ക്കാന്‍ തുടങ്ങിയത്. ശ്വസിക്കാനും നടക്കാന്‍ പോലും കഴിയാതെ വന്നതിനെ തുടര്‍ന്ന് യുവതി ആശുപത്രിയിലേക്കെത്തുകയായിരുന്നു. ആര്‍ത്തവ വിരാമം നേരിടുന്ന സ്ത്രീകളില്‍ ഗര്‍ഭാശയത്തില്‍ മുഴകള്‍ കാണപ്പെടാറുണ്ടെന്നും കണ്ടെത്താന്‍ വൈകുന്നതാണ് അപകടത്തിനിടയാക്കുന്നതെന്നും ഡോക്ടര്‍മാര്‍ പറയുന്നു.
Also read: ഓവൽ സാക്ഷിയായത് മനോഹര പ്രണയത്തിന്; ക്രിക്കറ്റിൻ്റെ ആവേശത്തിനിടയിൽ പൂത്തുലഞ്ഞ പ്രണയം
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here