ഇനി മൊബൈലും പുസ്തകവും പത്രവുമൊന്നും ടോയ്‌ലറ്റിലേക്കെടുക്കണ്ട; പണി കിട്ടുമെന്ന് വിദഗ്ധർ

ടോയ്‌ലറ്റിലിരിക്കുന്ന സമയത്ത് എന്തെങ്കിലും ചെയ്ത് സമയം ലഭിച്ച് കളയാം എന്ന ചിന്തയും കൊണ്ട് ഇനി നടക്കേണ്ട. ടോയ്ലെറ്റിലിരിക്കുമ്പോൾ മൊബൈലും പുസ്തകവും പത്രവുമൊക്കെ കൊണ്ടുപോകുന്ന ശീലമുള്ളവരോട് അത് ദുശീലമാണെന്ന് പറയുകയാണ് ആരോഗ്യവിദഗ്ധർ. ഇത്തരം ‘സമയം കൊല്ലികളും’ കൊണ്ട് ടോയ്‌ലറ്റിലേക്ക് പോകുന്നവരെ കാത്തിരിക്കുന്നത് വലിയ ആരോഗ്യപ്രശ്നങ്ങളാണ്. പൈൽസ്, ഹെമറോയ്‌ഡ്‌, ഗ്യാസ്‌ട്രോഎന്ററൈറ്റിസ്‌, കോളറ, ടൈഫോയ്‌ഡ്‌, ഹെപറ്റൈറ്റിസ്‌ തുടങ്ങിയ രോഗങ്ങളാണ് ഇങ്ങനെ ഉള്ളവരെ കാത്തിരിക്കുന്നത്.

Also Read: വീട്ടിൽ തന്നെ ഒരു വെറൈറ്റി ഡിന്നർ; ടേസ്റ്റി വെജ് ബർഗർ പരീക്ഷിക്കാം

മാത്രമല്ല, ഏഴ് മിനുട്ടിൽ കൂടുതൽ ഒരാൾ ടോയ്‌ലറ്റിൽ ചിലവഴിക്കാൻ പാടില്ലെന്നും ഡോക്ടർമാർ പറയുന്നു. മലാശയത്തിന്‌ താഴെയും മലദ്വാരത്തിന്‌ ചുറ്റുമുള്ള രക്തക്കുഴലുകള്‍ നീര്‌ വയ്‌ക്കുന്നതിനെയാണ്‌ ഹെമറോയ്‌ഡ്‌ എന്ന്‌ വിളിക്കുന്നത്‌. ഇത് വേദനയിലേക്കും രക്തസ്രാവത്തിലേക്കും നയിക്കാം. രക്തചംക്രമണം ഇല്ലാതെ ദീർഘനേരം ഇരിക്കുന്നത് കസേരയിൽ മാത്രമല്ല എവിടെയും ദോഷം തന്നെയാണ്. മലബന്ധമുള്ളവര്‍ ദീര്‍ഘനേരം ടോയ്‌ലറ്റില്‍ ഇരിക്കാതെ കുറച്ച് സമയത്തിന് ശേഷം ഇറങ്ങി പിന്നീട് ശ്രമിക്കാവുന്നതാണ്.

Also Read: പുതിയ ലുക്കിൽ ‘അറക്കൽ മാധവനുണ്ണി’; ‘വല്യേട്ടൻ’ പുതുക്കിയ പോസ്റ്റർ പുറത്തിറങ്ങി

ടോയ്‌ലെറ്റിൽ ഇരിക്കുമ്പോൾ ഒരു സ്റ്റൂളോ മറ്റോ കൊണ്ട് പോയി കാൽ ഉയർത്തിവയ്ക്കുന്നത് വിസർജനത്തിന് സഹായിക്കും. ഇത്തരത്തിലുള്ള ചില ചെറിയ കാര്യങ്ങൾ ശ്രദ്ധിക്കുന്നതിലൂടെയും നമ്മൾ ശ്രദ്ധിക്കാത്ത ചില ശീലങ്ങൾ മാറ്റുന്നതിലൂടെയും വലിയ ആരോഗ്യപ്രശ്നങ്ങൾ നമുക്ക് ഒഴിവാക്കാൻ സാധിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News