കൊൽക്കത്തയിലെ ഡോക്ടറുടെ കൊലപാതകം: സംസ്ഥാനത്തെ ഡോക്ടർമാർ സമരത്തിൽ; അത്യാഹിത വിഭാഗം ഒഴികെയുള്ള ഒ പിയും വാർഡ് ഡ്യൂട്ടിയും ബഹിഷ്കരിക്കും

കൊൽക്കത്തയിലെ യുവ ഡോക്ടറുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ ഡോക്ടർമാരുടെ സമരം തുടങ്ങി. അത്യാഹിത വിഭാഗങ്ങൾ ഒഴികെ ഒപിയും വാർഡ് ഡ്യൂട്ടിയും ബഹിഷ്കരിച്ചാണ് സമരം. സെൻട്രൽ പ്രൊട്ടക്ഷൻ ആക്ട് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടു കൂടിയാണ് പിജി ഡോക്ടർമാരും സീനിയർ റസിഡന്റ് ഡോക്ടർമാരുമാണ് സമരം ചെയ്യുന്നത്. കൊലപാതകത്തിൽ ഉൾപ്പെട്ട എല്ലാവരെയും വേഗം പിടികൂടണമെന്നും സംഘടന ആവശ്യപ്പെട്ടു. അക്രമത്തെ അപലപിച്ച് ഐഎംഎയും രംഗത്തെത്തിയിട്ടുണ്ട്. ക്രമസമാധാനം തക‍ർന്നതിന്റെ വ്യക്തമായ തെളിവാണിതെന്ന് ഐഎംഎ അറിയിച്ചു.

Also Read: ബെയ്‌ലി പാലത്തിന് മുകളിൽ കരിങ്കൽ ഗാബിയോൺ തീർക്കും; വയനാടിനെ തിരിച്ച് പിടിക്കാൻ ഊരാളുങ്കൽ

അതേസമയം, സംഭവത്തില്‍ പ്രതിഷേധിച്ച സമരക്കാരെ ആക്രമിച്ചവരില്‍ ഒമ്പത് പേര്‍ അറസ്റ്റിലായി. തെളിവ് നശിപ്പിക്കാനുളള ശ്രമം അക്രമികള്‍ നടത്തിയതായി ഡോക്ടര്‍മാര്‍ ആരോപിച്ചു. അതിനിടെ കേസന്വേഷിക്കുന്ന സിബിഐ സംഘം ഇരയുടെ മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്തി. മെഡിക്കല്‍ കോളേജിലെ അഞ്ച് ഡോക്ടമാര്‍ക്ക് സിബിഐ സമന്‍സ് അയച്ചു. കൊല്‍ക്കത്ത ആര്‍ജി കര്‍ മെഡിക്കല്‍ കോളേജില്‍ അര്‍ദ്ധരാത്രി പ്രതിഷേധിച്ച സമരക്കാര്‍ക്ക് നേരെ അക്രമം അഴിച്ചുവിട്ടവരില്‍ തിരിച്ചറിഞ്ഞവരുടെ അറസ്റ്റാണ് പൊലീസ് രേഖപ്പെടുത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News