കലാമണ്ഡലം ക്ഷേമാവതിയെക്കുറിച്ചുള്ള ഡോക്യുമെന്ററി; വിദേശ ഫിലിം ഫെസ്റ്റിവലുകളിലേക്ക്

മോഹിനിയാട്ടം നർത്തകി കലാമണ്ഡലം ക്ഷേമാവതിയെക്കുറിച്ച് ജയരാജ് പുതുമഠം തയ്യാറാക്കിയ “പത്മശ്രീ. ഗുരു കലാമണ്ഡലം ക്ഷേമാവതി” എന്ന ഡോക്യുമെന്ററി ചിത്രം രണ്ട് വിദേശ ഫിലിം ഫെസ്റ്റിവലുകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. പാരീസിൽ നടക്കുന്ന “ലിഫ്റ്റ് ഓഫ് ” ഫിലിം ഫെസ്റ്റിവലിലേക്കും കെനിയയിൽ നടക്കുന്ന “ആർട് ഫിലിംസ് ” ഫെസ്റ്റിവലിലേക്കുമാണ് ചിത്രത്തിന് ക്ഷണം ലഭിച്ചിരിക്കുന്നത്. ടി. വി. ബാലകൃഷ്ണൻ തിരക്കഥ ഒരുക്കിയ ഡോക്യുമെന്ററി ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് കെ ജി ജയൻ ആണ്. പ്രമുഖ മാധ്യമ പ്രവർത്തകൻ ശശികുമാരാണ് ശബ്ദം നൽകിയിരിക്കുന്നത്.

ALSO READ: പാലോട് രവി ചതിച്ചോ? തിരുവനന്തപുരം കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

എണ്ണിയാലൊതുങ്ങാത്ത പുരസ്കാരങ്ങൾക്ക് അർഹയായിട്ടുള്ള കലാമണ്ഡലം ക്ഷേമാവതിയെ 2011 ൽ രാഷ്ട്രം പത്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്. ക്ഷേമാവതി ടീച്ചറെ സാംസ്കാരിക ഭാരതത്തിന്റെ കലാചരിത്രത്തിൽ രേഖപ്പെടുത്തുക എന്നതാണ് ഡോക്യുമെന്ററിയുടെ ലക്ഷ്യമെന്ന് സംവിധായകൻ ജയരാജ് പുതുമഠം പറഞ്ഞു. ജയരാജിന്റെ ഇരുപത്തി രണ്ടാമത്തെ ഡോക്യുമെന്ററി ചിത്രമാണിത്. സംവിധായകൻ പവിത്രനെ കുറിച്ച് 2007-ൽ നിർമിച്ച “പവിത്രൻ കാലവും കാഴ്ചയും” ആണ് ജയരാജിന്റെ ആദ്യ ഡോക്യുമെന്ററി ചിത്രം.

ALSO READ: പൃഥ്വിരാജ് ചിത്രത്തിന്‍റെ സെറ്റ് പൊളിച്ചു, നഗരസഭ സ്റ്റോപ്പ് മെമ്മോ നൽകിയതോടെയാണ് തീരുമാനം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News