ഇത് താരജോഡികളുടെ വിവാഹ ഡോക്യുമെന്ററി കാലം; നാഗചൈതന്യയുടെയും ശോഭിതയുടെയും കല്യാണ വീഡിയോ നെറ്റ്ഫ്ലിക്സിന് വിറ്റത് റെക്കോർഡ് തുകയ്‌ക്കെന്ന് റിപ്പോർട്ട്

naga chaithanya

നടൻ നാഗചൈതന്യയും നടി ശോഭിത ധുലിപാലയും അടുത്ത മാസം വിവാഹിതരാവുകയാണ്. ഡിംസബര്‍ നാലിന് ഇരുവരുടെയും വിവാഹം ഹൈദരാബാദില്‍ വെച്ച് നടത്താൻ തീരുമാനിച്ചതായി റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഇരുവരുടെയും വിവാഹ നിശ്ചയം ആഗസ്റ്റിലായിരുന്നു.
ഇരുവരുടെയും വിവാഹ നിശ്ചയം ഏറെ വാർത്ത പ്രാധാന്യം നേടിയിരുന്നു. താരങ്ങൾ തന്നെ തങ്ങളുടെ വിവാഹ നിശ്ചയത്തിന്റെ ഫോട്ടോകൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു.

Also read: ‘ചോയ്ച്ച കായ് അവർ തന്നു. ഞാൻ പോയി പാടിക്കൊടുത്ത് പോന്നു’; ‘ബ്ലഡ്’ സോങ് വിവാദത്തിൽ പ്രതികരണവുമായി ഡബ്സി

ഇപ്പോഴിതാ ഈ താരവിവാഹത്തിന്റെ വീഡിയോ നെറ്റ്ഫ്ലിക്സ് വലിയ തുക നല്‍കി വാങ്ങി എന്ന വാർത്തകൾ പുറത്ത് വരുകയാണ്. വിവാഹ വീഡിയോയുടെ അവകാശം സ്വന്തമാക്കാന്‍ നിരവധി ഒടിടി കമ്പനികള്‍ നടനെ സമീപിച്ചതായി റിപ്പോർട്ടുകൾ വന്നിരുന്നു. ഒടുവില്‍, നാഗചൈതന്യ-ശോഭിത വിവാഹ വീഡിയോയുടെ അവകാശം നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയതായാണ് ഏറ്റവും ഒടുവില്‍ പുറത്തുവരുന്ന വിവരം.

Also read: നമ്മുടെ സാംസ്കാരിക പൈതൃകങ്ങളെയും കോടിക്കണക്കിന് ഇന്ത്യക്കാരുടെ പ്രതീക്ഷകളെയും പ്രതിഫലിപ്പിക്കുന്നതാണ് ഭരണഘടന; കമൽഹാസൻ

പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് വിവാഹ വീഡിയോയുടെ അവകാശം നെറ്റ്ഫ്ലിക്സിന് വില്‍ക്കുന്ന രണ്ടാമത്തെ തെന്നിന്ത്യന്‍ താരമാണ് നാഗചൈതന്യ. ഇതിന് മുൻപ് നയന്‍താരയുടെ വിവാഹദൃശ്യങ്ങള്‍ ഉള്‍പ്പെട്ട ഡോക്യൂമെന്ററിയുടെ അവകാശം നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയത് 25 കോടി രൂപയ്ക്കാണ്. എന്നാല്‍ നാഗചൈതന്യ-ശോഭിത ധുലിപാല വിവാഹ വീഡിയോയ്ക്കായി 50 കോടിയാണ് നെറ്റ്ഫ്ലിക്സ് ചിലവിട്ടതെന്നാണ് പുറത്ത് വരുന്ന വിവരം. ഹൈദരാബാദിലെ അന്നപൂര്‍ണ സ്റ്റുഡിയോയായിരിക്കും വിവാഹം നടക്കുക എന്നാണ് വിവരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News