പേരിൽ വിവാദം വേണ്ടെന്ന് മന്ത്രി എം ബി രാജേഷ്

M B Rajesh

ഇഎംഎസിനെ മാത്രമേ ആദരിക്കാവു എന്ന നിലപാട് ഇടതുപക്ഷത്തിനില്ല, പുതുപ്പള്ളിയിൽ പണികഴിപ്പിക്കുന്ന പുതിയ മിനി സിവിൽ സ്റ്റേഷന് ഉമ്മൻചാണ്ടിയുടെ പേര് നൽകുമെന്ന് മന്ത്രി എം ബി രാജേഷ്. പുതുപ്പള്ളിയിലെ കമ്മ്യൂണിറ്റി ഹാളിന് ഇഎംഎസിന്റെ പേര് നൽകുന്ന ചടങ്ങിലാണ് മന്ത്രിയുടെ പ്രഖ്യാപനം.

Also Read: എം എം ലോറൻസിൻ്റെ മരണം വിവാദമാക്കാൻ സംഘപരിവാർ മനപൂർവ്വം ശ്രമിക്കുന്നുവെന്ന് മകൻ എം എല്‍ സജീവന്‍

ചാണ്ടി ഉമ്മനുമായി ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു അദ്ദേഹം വിദേശത്താണെന്നാണ് അറിഞ്ഞത് അതു കൊണ്ട് മിനി സിവിൽ സ്റ്റേഷന് ഉമ്മൻചാണ്ടിയുടെ പേര് നൽകാനുള്ള തീരുമാനം അദ്ദേഹത്തെ അറിയിക്കാൻ സാധിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. പുതുപ്പള്ളിയിലെ ഇഎംഎസ് സ്മാരക ഹാളും ഉമ്മൻചാണ്ടിയുടെ പേരിൽ നിർമ്മിക്കുന്ന മിനി സിവിൽ സ്റ്റേഷനും രാഷ്ട്രീയ സഹിഷ്ണുതയുടെ ഉദാഹരണമായി നിലനിൽക്കുമെന്നും വിവാദങ്ങൾ അനാവശ്യമെന്നും മന്ത്രി പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News