മുറിച്ച ആപ്പിളിൽ നിറം മങ്ങുന്നുണ്ടോ? കാരണം അറിയണ്ടേ

ആപ്പിള്‍ കഴിക്കാന്‍ മുറിച്ചതിന് ശേഷം പെട്ടെന്ന് തന്നെ കഴിച്ചില്ലെങ്കില്‍ വേഗത്തില്‍ നിറം മങ്ങുന്നത് സ്ഥിരം നമ്മൾ അനുഭവിക്കുന്നതാണ്. ഇക്കാരണത്താൽ നമ്മളിൽ പലരും ആപ്പിള്‍ അധികം നേരം മുറിച്ച് പുറത്ത് വെക്കാറുമില്ല. എന്നാൽ ഇത് എന്തുകൊണ്ടാണ് സംഭവിക്കുന്നതെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? ഇതിന് പ്രധാന കാരണം ഇത്തരം പഴങ്ങളില്‍ അടങ്ങിയിരിക്കുന്ന കെമിക്കലുകളാണ്. ഇവ വായുവുമായി പ്രവര്‍ത്തിക്കുന്നത് മൂലമാണ് മുറിച്ച് വെച്ചതിന് ശേഷം ഇതിന്റെ നിറം മാറുന്നത്.

ഇത്തരത്തില്‍ നിറം മങ്ങിയ ആപ്പിള്‍ കഴിക്കാനും അത്ര രുചികരവുമല്ല, ആരോഗ്യത്തിന് നല്ലതുമല്ല. എന്നാല്‍ ആപ്പിള്‍ മുറിച്ചാലും ഇതിന്റെ നിറം മങ്ങാതെ സൂക്ഷിക്കാന്‍ ചില വഴികളുണ്ട്. ഇത്തരം പഴങ്ങളുടെ നിറം മാറാതിരിക്കാന്‍ നിങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം.

ഉപ്പ് വെള്ളത്തിൽ കഴുകുക

നമ്മള്‍ പുറത്ത് നിന്നും പച്ചക്കറികള്‍ അല്ലെങ്കില്‍ പഴ വര്‍ഗ്ഗങ്ങള്‍ നമ്മള്‍ ഉപ്പ് വെള്ളത്തില്‍ മുക്കി വെക്കാറുണ്ട്. ഇതില്‍ നിന്നുള്ള വിഷങ്ങളും ബാക്ടീരിയകളും പോകുന്നതിന് വേണ്ടിയാണ് ഉപ്പു വെള്ളത്തിൽ മുക്കി വെക്കുന്നത്. അതുപോലെ തന്നെ, ആപ്പിള്‍ വാങ്ങിയാലും ആദ്യം തന്നെ നല്ല ഉപ്പ് വെള്ളത്തില്‍ കുറച്ച് നേരം മുക്കി വെച്ചതിന് ശേഷം കഴുകി എടുക്കുക.

ആപ്പിള്‍ മുറിച്ചതിന് ശേഷം ഒരു പാത്രത്തില്‍ കുറച്ച് തണുത്തവെള്ളം എടുക്കുക. ഇതിലേയ്ക്ക് കുറച്ച് ഉപ്പ് ഇട്ട് വെക്കണം. ഇതിലേയ്ക്ക് ആപ്പിള്‍ മുറിച്ചത് ഇട്ട് നന്നായി തുടച്ചെടുത്ത് വെക്കുക. ഇത് നല്ല എയര്‍ കടക്കാത്ത ഒരു കവറില്‍ ആക്കി അടച്ച് വെക്കാവുന്നതാണ്.

നാരങ്ങാനീര്

ആപ്പിളിന്റെ നിറം മങ്ങാതെ സൂക്ഷിക്കാന്‍ ഉപ്പുവെള്ളം ഉപയോഗിക്കുന്നതുപോലെതന്നെ ചെറുനാരങ്ങയും ഉപയോഗിക്കാവുന്നതാണ്. ഇതിനായി ഒരു പാത്രത്തില്‍ ചെറുചൂടുവെള്ളം എടുക്കുക. ഇതിലേയ്ക്ക് കുറച്ച് തേനും അതുപോലെ നാരങ്ങാനീരും ചേര്‍ക്കുക.

ഇതിലേയ്ക്ക് മുറിച്ച് വെച്ചിരിക്കുന്ന ആപ്പിള്‍ ചേര്‍ക്കണം. കുറച്ച് സമയം ആപ്പിള്‍ ഇതില്‍ മുങ്ങികിടന്നതിന് ശേഷം എടുത്ത് തുടച്ച് ഒരു പാത്രത്തില്‍ എയര്‍ കടക്കാത്ത വിധത്തില്‍ അടച്ച് വെക്കാവുന്നതാണ്.

ഫ്രിഡ്ജ്

വീട്ടില്‍ ഫ്രിഡ്ജ് ഉണ്ടെങ്കില്‍ അതില്‍ നുറുക്കിയ ആപ്പിള്‍ വെച്ച് മൂടി വെക്കുന്നതും ആപ്പിളിന്റെ നിറം മങ്ങാതിരിക്കാന്‍ ഇത് സഹായിക്കും. അല്ലെങ്കില്‍ എന്തെങ്കിലും ഫുഡ് തയ്യാറാക്കാനാണ് ആപ്പിള്‍ നുറുക്കുന്നതെങ്കില്‍ ആപ്പിള്‍ നുറുക്കിയതിന് ശേഷം ഐസ് വെള്ളത്തില്‍ ഇട്ട് വെക്കുന്നതും നിറം മങ്ങാതിരിക്കാന്‍ സഹായിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News