നവജാത ശിശുവിനെ പ്രസവ വാര്‍ഡില്‍ നിന്നും തെരുവ് നായ കടിച്ചുവലിച്ച് കൊണ്ടുപോയി

നവജാത ശിശുവിനെ പ്രസവവാര്‍ഡില്‍ നിന്നും തെരുവ് നായ കടിച്ചുവലിച്ച് കൊണ്ടുപോയി. കുഞ്ഞ് മരിച്ചു. കര്‍ണാടക ശിവമോഗ ജില്ലയിലെ മക്ഗാന്‍ ജില്ലാ ആശുപത്രിയിലെ പ്രസവ വാര്‍ഡില്‍ ശനിയാഴ്ചയാണ് സംഭവം.

നായ കുഞ്ഞിനെ കടിച്ചുപിടിച്ചോണ്ട് പോകുന്നത് സെക്യൂരിറ്റി ജീവനക്കാരനാണ് കണ്ടത്. നായയുടെ വായില്‍ നിന്ന് കുഞ്ഞിനെ മോചിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്നും അവര്‍ പറഞ്ഞു. പരിശോധനയ്ക്ക് പ്രവേശിപ്പിച്ചെങ്കിലും കുഞ്ഞ് മരിക്കുകയായിരുന്നു.

Also Read: നമീബിയയില്‍ നിന്നെത്തിച്ച ചീറ്റകള്‍ പാര്‍ക്ക് വിട്ട് ഗ്രാമത്തില്‍ 

സംഭവത്തില്‍ പൊലീസില്‍ പരാതി ലഭിച്ചിട്ടുണ്ട്. കുട്ടി മരിച്ചത് നായയുടെ കടിയേറ്റാണോ അതിനു മുമ്പാണോ എന്ന കാര്യം വ്യക്തമായിട്ടില്ലെന്നും പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമേ കുഞ്ഞിന്റെ മരണത്തിന്റെ കൃത്യമായ സമയം വ്യക്തമാകൂ എന്നും അധികൃതര്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News